മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും

  സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കൽ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. അതേസമയം, മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ എത്രത്തോളം സ്ഫോടക വസ്തുക്കൾ വേണമെന്ന കാര്യത്തിൽ വരുദിവസങ്ങളിൽ തീരുമാനമെടുക്കും. ആദ്യദിവസമായ ജനുവരി 11-ന് ആൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളായിരിക്കും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്തദിവസം ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റ് സമുച്ചയങ്ങളും സമാനരീതിയിൽ […]

മരട് ഫ്ലാറ്റ് : സ്ഫോടന തീയതി ഇന്ന് തീരുമാനിക്കും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ റവന്യു ടവറിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ അടക്കമുള്ളവരും പങ്കെടുക്കും. ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്ബി സർവാതെയും യോഗത്തിൽ പങ്കെടുക്കും ഫ്ളാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു. […]

മരട് ഫ്‌ളാറ്റ് : ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് കോടതിയിൽ കീഴടങ്ങി

  സ്വന്തം ലേഖിക കൊച്ചി: മരട് ഫ്‌ളാറ്റ് നിർമാണ അഴിമതിക്കേസിൽ ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് കോടതി പോൾ രാജിനെ അടുത്ത മാസം അഞ്ചുവരെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ഹോളിഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും രണ്ട് മുൻ ഉദ്യോഗസ്ഥരും അറസ്റ്റിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയിരുന്നു. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പോൾ രാജിനെതിരെ […]

മരട് കേസ് : അന്വേഷണം മുൻ പഞ്ചായത്ത് ഭരണ സമിതിയിലേക്ക്

  സ്വന്തം ലേഖിക കൊച്ചി : മരടിൽ നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമ്മിച്ച കെസിൽ അന്വേഷണം മുൻ പഞ്ചായത്ത് ഭരണസമിതിയിലേക്ക്.മുൻ പഞ്ചായത്ത്് ഭരണസമിതി അംഗങ്ങളായ രണ്ടുപേരെ ക്രൈബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെയാണ് 2006 ൽ നിയമം ലംഘിച്ചുള്ള അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി അഷ്‌റഫ് നൽകിയ മൊഴി.നിർമ്മാണത്തിന് അനുമതി നൽകിയ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നി്ന്ന് അപ്രത്യക്ഷമായെന്ന് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.ഈ സാഹചര്യത്തിലാണ് മുൻ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മരട് പഞ്ചായത്ത് മുൻ […]

മരട് ഫ്‌ളാറ്റ് ; മുൻ പഞ്ചായത്ത് അംഗങ്ങളെ നാളെ   ചോദ്യം ചെയ്യും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് അംഗങ്ങളെ നാളെ മുതൽ ചോദ്യം ചെയ്യും. 2006ൽ മരട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായിരുന്ന 21 പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രണ്ട് പേർ വീതം നാളെ മുതൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദ്ദേശം. മരട് പഞ്ചായത്ത് ആയിരുന്ന കാലത്താണ് അനധികൃത ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയത്. പിന്നീട് മരട് പഞ്ചായത്ത് മുസിനിപ്പാലിറ്റിയായി മാറുകയായിരുന്നു. മരടിലെ ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകണമെന്ന പ്രമേയമല്ല പാസാക്കിയിരുന്നത്. പകരം സി.ആർ.ഇസഡ് നിയമം […]

മരട് ഫ്‌ളാറ്റ് ; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. പരാതികളില്ലെന്നും ചൂണ്ടിക്കാണിച്ച് കേസെകളെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെത്തിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുവന്നിരിക്കുന്നത്. നിർമ്മാതാക്കളുടെ ആസ്തി കണ്ടു കെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇവരുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് രജിസ്‌ട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകുമെന്നുള്ള റിപ്പോർട്ടുണ്ട്. ഇതിന് പുറമെ നിർമ്മാതാക്കൾ […]

മരട് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി : മരട് ഫ്ളാറ്റ് കേസിൽ നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്. നാലു ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും. മരട് ഫ്‌ളാറ്റ് കേസിൽ നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. നാലു ഫ്‌ളാറ്റ് നിർമ്മാതാക്കളുടെയും സ്വത്ത് കണ്ടുകെട്ടും. ഇതിന്റെ ആദ്യപടിയായി ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബിൽഡേഴ്‌സിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്തുനൽകി. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ അക്കൗണ്ടുകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനോടകം ബിൽഡേഴ്‌സിന്റെ 200 അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. […]

ഫ്‌ളാറ്റ് മുതലാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് ഫ്‌ളാറ്റുടമകളും ഒളിവിൽ ; പിന്തുടർന്ന് ക്രൈംബ്രാഞ്ച്.

  സ്വന്തം ലേഖിക കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഹോളിഫെയ്ത്ത് നിർമ്മാണക്കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാക്കും. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തന്നെ പറഞ്ഞതോടെ […]

മരട് ഫ്‌ളാറ്റ് കേസ്; നിർമ്മാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്ന് പേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സ്വന്തം ലേഖിക കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ നിർമാണക്കമ്പനി ഉടമയും 2 ഉദ്യോഗസഥരും കസ്റ്റഡിയിൽ. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫുമാണ് കസ്റ്റഡിയിലുള്ളത്. മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന ജോസഫും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യം തേടി മരടിലെ ഫ്‌ളാറ്റിൻറെ നിർമാതാക്കൾ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മുൻകൂർ ജാമ്യഹർജി നൽകി.

അഞ്ച് നിലകളിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കും ; മുകളിലത്തെ നിലയിൽ ആദ്യത്തെ സ്‌ഫോടനം ; മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 10 സെക്കന്റുകൾ മാത്രം

സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ലാറ്റുകൾ പൊളിക്കാൻ വേണ്ടത് പത്ത്് സെക്കന്റിൽ താഴെ സമയം മാത്രമെന്ന് പൊളിക്കൽ ചുമതല ഏറ്റെടുത്ത കമ്പനികൾ പൊളിപ്പിക്കൽ നടപടികൾ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കും.പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്ക് പ്രകമ്പനമുണ്ടാകില്ലെന്നും കമ്പനികളിലൊന്നായ എഡിഫെസ് കമ്പനി വ്യക്തമാക്കി. മരടിലെ ഫ്‌ലാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകും. ഇതിന് ശേഷമാകും ഫ്‌ലാറ്റുകൾ കമ്പനികൾക്ക് കൈമാറുക. മുംബൈ ആസ്ഥാനമായ എഡിഫെസ് എഞ്ചിനീയറിംഗ്, ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്‌ളാറ്റുകൾ പൊളിക്കാനായി […]