അൻപത് വർഷത്തിലേറെ പഴക്കുമുള്ള വീടാണ്, സ്‌ഫോടനം കഴിഞ്ഞ് പിറ്റേന്ന് നേരം വെളുക്കുമ്പോൾ വീടുണ്ടാകുമോ എന്നും അറിയില്ല ; മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭീതിയിൽ ഒരു കുടുംബം

അൻപത് വർഷത്തിലേറെ പഴക്കുമുള്ള വീടാണ്, സ്‌ഫോടനം കഴിഞ്ഞ് പിറ്റേന്ന് നേരം വെളുക്കുമ്പോൾ വീടുണ്ടാകുമോ എന്നും അറിയില്ല ; മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭീതിയിൽ ഒരു കുടുംബം

സ്വന്തം ലേഖകൻ

കൊച്ചി: അൻപത് വർഷത്തിലേറെ പഴക്കമുള്ള വീടാണ്, സ്‌ഫോടനം താങ്ങാനുള്ള ശക്തി ഉണ്ടോന്നും അറിയില്ല.അതൊക്കെ കഴിഞ്ഞ് നേരം വെളുക്കുമ്പോൾ വീട് ഉണ്ടാകുമോ എന്നും അറിയില്ല.ഭീതിയിൽ നെടുമ്പിള്ളിൽ വീട്ടിൽ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വളരെ പഴയ വീടിനു കോട്ടം സംഭവിക്കുമെന്ന ഭീതിയിലാണ് ഈ വീടുമാറ്റം. ഫ്‌ളാറ്റ് പൊളിച്ചു തുടങ്ങിയപ്പോൾത്തന്നെ വീടിന് പലയിടത്തും വിള്ളൽ വീണു. തറയും നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്.

വീടിന്റെ പൊട്ടലും വിള്ളലുമെല്ലാം നോക്കാൻ പലരും വന്നിരുന്നു. നടപടിയുണ്ടാകുമോ എന്നൊന്നും അറിയില്ല. മൂന്നു മാസത്തേക്ക് വാടകയ്ക്ക് മാറാനാണ് തീരുമാനം’. ദിദിയുടെ വീടിനോടു ചേർന്നാണ് അംബുജം താമസിക്കുന്നത്. ഇവിടെയും ഭിത്തിയിലുൾപ്പെടെ പലയിടത്തും വിള്ളൽ വീണിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൊളിക്കുന്ന ദിവസം മൂന്നുമണിക്കൂർ ഇവിടന്ന് മാറി നിന്നാൽ മതിയെന്നാ പറയുന്നത്. രാവിലെ ഞങ്ങൾ ഒരു ബന്ധുവീട്ടിലേക്ക് പോകും. അന്നെന്തായാലും മടങ്ങുന്നില്ല. പിറ്റേന്ന് നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാകുമോ എന്നാണ് പേടി…’അംബുജവും ദിദിയുമെല്ലാം പങ്കുെവക്കുന്നത് ഒരു നാടിന്റെ മുഴുവൻ ആശങ്കയാണ്. മരട് ഫ്‌ളാറ്റുകളുടെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങളെല്ലാം ഭീതിയിലാണ്. ഫ്‌ളാറ്റ് തകർക്കുന്ന സ്‌ഫോടനത്തെ പേടിയോടെയാണ് ഇവർ ഉറ്റുനോക്കുന്നത്. ഒരായുസ്സിന്റെ സമ്പാദ്യത്തിൽ കെട്ടിപ്പടുത്ത കിടപ്പിടങ്ങൾക്ക് എന്തു പറ്റുമെന്നാണ് ആശങ്ക. ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങിയപ്പോൾ വീടുകൾക്കുണ്ടായ വിള്ളൽ ഈ പേടിയുടെ ശക്തികൂട്ടുന്നു.

Tags :