മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി

  സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ മരടിൽ പണിത ഫ്‌ളാറ്റുകളിൽ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി സർവ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ്. തുടർന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും […]

മരട് ഫ്‌ളാറ്റ് ; സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ എസ്. ബി സർവത്തെ നാളെ കൊച്ചിയിലെത്തും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ കൃത്യമായും സുരക്ഷിതമായും പൊളിച്ചുമാറ്റാനാകുമോ എന്ന് കണ്ടെത്താൻ ഗിന്നസ് റെക്കാഡിനുടമയായ എൻജിനീയറുടെ സഹായം തേടി സർക്കാർ. ഇതിനായി ഇൻഡോറിൽ നിന്നുള്ള എസ്.ബി സർവത്തെയെ ഉപദേശകനായി ക്ഷണിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഫ്‌ളാറ്റുകൾ സന്ദർശിക്കും. 11ന് കമ്പനികൾക്ക് ഫ്‌ളാറ്റ് കൈമാറാനാണ് നേരത്തേയുള്ള തീരുമാനം. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്പനികൾക്ക് മാർഗനിർദ്ദേശവും നൽകും. ഇമെയിലായി ലഭിച്ച ഫ്‌ളാറ്റുകളുടെ ഫോട്ടോയിൽ നിന്ന് കൃത്യമായ തീരുമാനം എടുക്കാനാവാത്തതിനാലാണ് നേരിട്ടെത്തുന്നത്. കെട്ടിടം തകർക്കൽ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന […]

നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

സ്വന്തം ലേഖിക ആലപ്പുഴ: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമ തീരുമാനമായതോടെ തീരപരിപാലന നിയമം ലംഘിച്ച് ജില്ലയിൽ പടുത്തുയർത്തിയ കെട്ടിടങ്ങൾക്കും പിടിവീഴും. 212 കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമമായതോടെ ഉടമകൾ പരക്കംപാച്ചിലിലാണ്. തീരത്തു നിന്ന് 50 മീറ്റർ അകലമില്ലാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും പൂട്ട് വീഴും. പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണ് ആലപ്പുഴയെന്നതും പ്രധാനമാണ്. അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നത് സുപ്രീംകോടതി […]

മരട് ഫ്‌ളാറ്റ് : പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ല ; ജസ്റ്റിസ് അരുൺ മിശ്ര

സ്വന്തം ലേഖിക ന്യൂഡൽഹി: ഫ്‌ളാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം നൽകണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജി സുപ്രീം കേടതി വീണ്ടും തള്ളി. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും സമയം നീട്ടി നൽകാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയിൽ ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാവരോടും കോടതിക്ക് പുറത്ത് പോവാനും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ തന്നെ ഈ വിഷയത്തിൽ കർശന നിലപാടെടുത്ത വ്യക്തിയാണ് ജസ്റ്റിസ് അരുൺ മിശ്ര.ഈ വിഷയത്തിൽ ഇനി ഒരു ഹർജി പോലും പരിഗണിക്കില്ല […]

മരട് ഫ്ലാറ്റ് ; കാലാവധി നാളെ അവസാനിക്കും, പുനരധിവാസമാകാതെ ഫ്ലാറ്റ് ഉടമകൾ

സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി നാളെ അവസാനിക്കും. എന്നാൽ മാറി താമസിക്കുന്നതിനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇതുവരെ ഉടമകൾക്ക് ലഭിച്ചില്ല. ഫ്ലാറ്റുകൾ ഒഴിയാൻ ഇനിയും 15 ദിവസം കൂടി വേണമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. ഫ്ലാറ്റുകൾ ഒഴിയാൻ നാളെ ദിവസം മാത്രമാണ് ഉടമകൾക്ക് അനുവദിച്ചിട്ടുള്ളത്. പുനരധിവാസം നൽകാമെന്നുള്ള സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാതെ ഫ്ലാറ്റുകൾ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്ലാറ്റുടമകളും. എന്നാൽ ചിലർ സ്വന്തം നിലക്ക് ഫ്ലാറ്റുകൾ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു പോയിരുന്നു. വാടകക്ക് താമസിക്കുന്നവരാണ് ഫ്ലാറ്റുകൾ ഒഴിഞ്ഞവരിൽ കൂടുതൽ […]

ശബരിമലയിൽ കാണിച്ച ആവേശം സർക്കാരിന് മരടിലില്ല: റിവ്യൂ ഹർജികൾ തള്ളിയിട്ടും സർക്കാർ മരടിലെ ഫ്ളാറ്റിൽ തൊടുന്നില്ല: കാശുള്ളവനെ കാണുമ്പോൾ മുട്ടിടിച്ച് നിയമം

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ വമ്പന്മാരുടെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി വന്നിട്ടും , ശബരിമല വിധി നടപ്പാക്കാൻ  കാട്ടിയ വമ്പൻ ആവേശം പുറത്തെടുക്കാതെ സർക്കാർ. കാശുള്ള കോടീശ്വരന്മാർക്ക് വേണ്ടി സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ വരെ ഒത്ത് കളിച്ചതായി ആരോപണം ഉയർന്ന കേസിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ മെല്ലെപ്പോക്ക് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായി സമർപ്പിച്ച പുനപരിശോധന ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്.  നാല് ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇതോടെ […]