മലപ്പുറത്ത് ലഹരി മരുന്ന് കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മലപ്പുറത്ത് ലഹരി മരുന്ന് കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ

മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎ പിടിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി NDPS കോടതി ജഡ്ജ് എന് പി ജയരാജ് ശിക്ഷിച്ചത്.

2021 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ പാതാക്കര പി ടി എം ഗവണ്‍മെന്‍റ് കോളേജിന് സമീപത്തു വെച്ച്‌ മുഹമ്മദ് ഷാഫിയില്‍നിന്നും മയക്കു മരുന്ന് ഇനത്തില് പെട്ട 52.2 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് അബ്ദുള്‍ സത്താര് തലാപ്പില് ഹാജരായി.