അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില ; കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ ; പിടിയിലായത് കണ്ണൂർ സ്വദേശികൾ

കണ്ണൂ‍ർ : അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

കോട്ടയത്ത്‌ സ്വകാര്യ ബസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കല്ലറ സ്വദേശി പിടിയിൽ ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

കോട്ടയം : ബസ്സിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കല്ലറ തേവലക്കാട് സ്വദേശി അനിൽകുമാർ (48)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് ഇയാൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയായിരുന്നു .കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാർ കെ ആർ, എസ് ഐ അനിൽകുമാർ കെ എസ്. , സി പി ഒ മാരായ വിജേഷ്കുമാർ, ഷെജിമോൻ എന്നിവരടങ്ങുന്ന പോലീസ് […]

നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന് പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കം. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ […]

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

ഹരിപ്പാട്: ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം. കരുവാറ്റ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കരുവാറ്റ ആശ്രമം ജംഗ്ഷനിലാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

ദോഹ : ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.ജോർദാൻ ഹെൻഡേഴ്സൻ, ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് […]

പോലീസിനെ കാണുമ്പോൾ പുഴയിൽ ചാടും; കഞ്ചാവ് ഒളിപ്പിക്കുന്നത് പൊന്തക്കാടുകളിൽ ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അടക്കം രണ്ടുപേർ 12 കിലോ കഞ്ചാവുമായി പിടിയിൽ ; വിപണിയിൽ 10 ലക്ഷം രൂപ വില

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ.ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി. ഇതിനു വിപണിയിൽ 10 ലക്ഷം വില വരും. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ ആന്ധ്രയില്‍നിന്ന് പ്രതികള്‍ വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടേക്ക് […]

യുവാക്കൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നു ; നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ ; രണ്ടുതരം ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണം ; ഇത് സംബന്ധിച്ച നയം വൈകാതെ പ്രഖ്യാപിക്കും

ദില്ലി: ഭാഗ്യ പരീക്ഷണമൊന്നും ഇനി നടപടിയില്ല. പണമീടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകൾക്കും പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത് . രണ്ട് തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്ര നീക്കം വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുക . നേരത്തെ സർക്കാർ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തിൽ സ്കില്‍ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന […]

ട്രെയിൻ യാത്രയ്ക്കിടയിൽ വിദ്യാർഥിക്ക് ദുരനുഭവം; മദ്യലഹരിയിൽ ആയിരുന്ന പഞ്ചാബി സ്വദേശികൾ അപമര്യാദയായി പെരുമാറി ; പരാതിപ്പെട്ടപ്പോൾ ഇറങ്ങാൻ പറഞ്ഞ് പോലീസ് ; വീഡിയോയുമായി ഹനാൻ ഹനാനി

ജലന്തർ: ട്രെയിൻ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദുരനുഭവം. മദ്യലഹരിയിൽ ഉള്ളവർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എറണാകുളം സ്വദേശിയായ ഹനാൻ ഹനാനിക്കാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നുപിടിച്ചെന്ന് വിദ്യാർഥിനി പറയുന്നു. ജലന്തർ സർവകലാശാലയിലെ ബിഎസ്സി വിദ്യാർത്ഥിയാണ് ഹനാൻ. പരീക്ഷയിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്ന് പോകവേയാണ് ദുരനുഭവം ഉണ്ടായത്. മുംബൈയിൽ നിന്നും ട്രെയിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കമ്പാർട്ട്മെന്റിലാണ് കയറിയത്. ഈ സമയത്താണ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിൽ പരസ്യമായി മദ്യപിച്ചത് […]

കാണാതായ ആദിവാസി പെൺകുട്ടിയെ കണ്ടെത്തി; തിരുവനന്തപുരത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത് ; വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്

അടിമാലി: അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം  കാണാതായത്.  വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരവെയാണ് തിരുവനന്തപുരത്ത് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സിൽ എറണാകുളം വൈറ്റിലയിലെത്തിയതായും  അവിടുന്ന് തിരിച്ച് പൂപ്പാറയിൽ ഇറങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്  പൊലീസ് സംഘം പ്രദേശത്തും തേനിയിലും അന്വേഷണം നടത്തിയിരുന്നു.  അതിനുശേഷമാണ് തിരുവനന്തപുരത്ത്  കുട്ടിയെ കണ്ടതായി വിവരം ലഭിക്കുന്നത്.  അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച രാവിലെ […]

9 മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വെട്ടിയാർ സ്വദേശിനി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മാവേലിക്കര: മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറ്റിൽ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി സ്വപ്‌ന (40)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതി 9 മാസം ഗർഭിണിയായിരുന്നു.