മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ; ഒരാൾ കുത്തേറ്റു മരിച്ചു ; മൂന്നുപേർ കസ്റ്റഡിയിൽ ; റബ്ബർ വെട്ടുന്ന കത്തി കൊണ്ടാണ് കുത്തേറ്റത് ; ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ഇടുക്കി : മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. തൊടുപുഴ കാഞ്ഞറിലാണ് സംഭവം. ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ത‍‍ർക്കം ഉണ്ടായത്. ഇതിനിടയിൽ ഒരു സുഹൃത്ത് കത്തി കൊണ്ട് കുത്തുകയായിരുന്നു. റബ്ബർ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. സാം ജോസഫിന്റെ കഴുത്തിലാണ് റബ്ബർ വെട്ടുന്ന കത്തികൊണ്ട് കുത്ത് ഏറ്റത് . കഴുത്തിൽ ആഴത്തിൽ കുത്തേറ്റ സാം ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; പിതാവ് അറസ്റ്റിൽ ; പീഡനം, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി ; കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്

തൃശൂർ : പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലും 16ഉം വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്. പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അധ്യാപകരോട് പറയുകയായിരുന്നു. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഓസീസ് പൂട്ടിലും മെരുങ്ങാതെ മെസ്സിപ്പട ; എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പ് ക്വാർട്ടറിൽ; പൊരുതിക്കളിച്ച ഓസ്ട്രേലിയയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; അവസാന എട്ടില്‍ ഡച്ച് പടയുമായി ഏറ്റുമുട്ടല്‍

ദോഹ : പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോൾ നേടി. പോരാട്ട വീര്യം ഒട്ടും ചോരാതെ ഇരു ടീമുകളും കളിച്ചപ്പോൾ കളിക്കളത്തിൽ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു. പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം […]

ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം ; കണ്ടക്ടർ പിടിയിൽ ; കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലാണ് വിദ്യാർഥികൾക്ക് നേരെ അതിക്രമം ഉണ്ടായത് ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കോട്ടയം : ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി സ്വദേശി വർഗീസ് എ.ജെ( 52) യെയാണ് പോക്സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് ഇയാൾ. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി . കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ആർ, എസ്.ഐ […]

ദില്ലിയെ ഞെട്ടിച്ച് വീണ്ടും അതിക്രൂര കൊലപാതകം; പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; ലിവിങ് ടുഗതർ പങ്കാളി പിടിയിൽ ; കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കാനും പദ്ധതി

ദില്ലി: ദില്ലിയെ ഞെട്ടിച്ച് വീണ്ടും അതിക്രൂര കൊലപാതകം. ഒന്നിച്ചു ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ് നഗറില്‍ താമസക്കുന്ന രേഖ റാണി (35) യെയാണ് കഴിഞ്ഞ വ്യാഴാഴ്ച  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും പങ്കാളിയുമായ മന്‍പ്രീത് സിങ്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.രേഖയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ മന്‍പ്രീത് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയും […]

സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് ;ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിലാണ് പ്രതിഷേധം ; ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികതുക ഈടാക്കുന്നു ; കോടതി ഇടപെടൽ തേടി വീണ്ടും ഹർജി

പാലക്കാട്:സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു.  ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.എന്നാൽ ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.

ചുറ്റുമതിലിലും കാലിത്തൊഴുത്തിനും പിന്നാലെ ലിഫ്റ്റും ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ പുതുതായി ലിഫ്റ്റ് നിർമ്മിക്കാൻ പണം അനുവദിച്ച് സർക്കാർ. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്. അഡീഷണൽ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്. ക്ലിഫ് ഹൗസിൽ ആദ്യമായിട്ടാണ് ലിഫ്റ്റ് നിർമ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചിലവഴിച്ച് ലിഫ്റ്റ് നിർമിക്കുന്നത്. കഴിഞ്ഞ […]

ഖത്തറിൽ അട്ടിമറികൾ തുടരുന്നു ; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ; തോൽവി വഴങ്ങിയിട്ടും ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് ; പ്രതീക്ഷകൾ അവസാനിച്ച് കാമറൂണിന് മടക്കം

ദോഹ: കാമറൂണിനെതിരെയുള്ള പോരാട്ടത്തിൽ കാലിടറി വീണ് ബ്രസീൽ . അട്ടിമറികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത സീസണായി ഖത്തർ വേൾഡ് കപ്പ് മാറിക്കഴിഞ്ഞു. ഇൻജുറി ടൈമിൽ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂൺ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പർ താരം വിൻസന്റ് അബൂബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്. തോൽവി വഴങ്ങിയിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. കാമറൂണിനെതിരെ ബ്രസീൽ പട ഇന്നിറങ്ങിയത് ഒമ്പത് മാറ്റങ്ങളോടെയാണ്.ആദ്യ പകുതിയിൽ 68 ശതമാനം പന്ത് കൈവശം വെച്ചത് ബ്രസീലാണ്.രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന […]

മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു ;ആക്രമണത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു; കുമളി സ്വദേശികൾക്കാണ് വെട്ടേറ്റത്; ബീവറേജിനു മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്

ഇടുക്കി: കുമളിയില്‍ ബിവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്. മദ്യം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ട്രയിനിൽ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക് ; ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു ; ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റ കറുപ്പ്സ്വാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ട്രയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റത്. ട്രയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു. ഇറങ്ങാൻ […]