കോട്ടയത്ത്‌ സ്വകാര്യ ബസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ;  കല്ലറ സ്വദേശി പിടിയിൽ ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

കോട്ടയത്ത്‌ സ്വകാര്യ ബസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കല്ലറ സ്വദേശി പിടിയിൽ ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

കോട്ടയം : ബസ്സിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കല്ലറ തേവലക്കാട് സ്വദേശി അനിൽകുമാർ (48)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് ഇയാൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയായിരുന്നു .കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാർ കെ ആർ, എസ് ഐ അനിൽകുമാർ കെ എസ്. , സി പി ഒ മാരായ വിജേഷ്കുമാർ, ഷെജിമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.