നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ബട്ടൺ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം ; സ്വർണ്ണം കണ്ടെത്തിയത് ട്രോളി ബാഗിൽ ഒട്ടിച്ച നിലയിൽ ; കാസർകോട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട. ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും […]

ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം ; പെയിന്റിങ് ജോലിക്കിടെയാണ് അപകടം ; രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് എത്തിയത്

പട്ടാമ്പി : പാലക്കാട് വീടിന്റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറകൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. അപകടം നടന്നെ ഉടനെ തന്നെ അബ്ദുൾ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.

പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ 22 കാരൻ പിടിയിൽ ; പിടിയിലായത് എറണാകുളം വാരാപ്പുഴ സ്വദേശി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്ത്(22) ആണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ […]

ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം ; മർദ്ദനം പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് ; രണ്ടുപേരെ അറസ്റ്റ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനമേറ്റത് .സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശ്ശേരിക്ക് സമീപം പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ശരത്തിനാണ് മർദ്ദനമേറ്റത്. പെട്ടി ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കുന്നതിനിടെ  പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ പമ്പിൽ തള്ളി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ശരത്തിനെ തല്ലിയത്.  മർദനത്തിൽ ശരത്തിന്‍റെ വലത് കണ്ണിനും […]

മോഷണകുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു ; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പെൻഷൻ ; 400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

മധ്യപ്രദേശ്: മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയ്ക്ക് പിന്നാലെ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് […]

യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; വാഹനം ഏറ്റുവാങ്ങി പി ജയരാജൻ ; കണ്ണൂരിലെ ഖാദി ബോർഡിൽ എത്തി കാർ കൈമാറി കമ്പനി അധികൃതർ

കണ്ണൂർ: വിവാദങ്ങൾക്കിടയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവൻ അങ്കണത്തിൽ വെച്ചു ജയരാജൻ കമ്പനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. 32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് […]

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ നിയന്ത്രണം ; പുതിയ ഉത്തരവുമായി ആരോഗ്യ വകുപ്പ് ; രാത്രി 9.30ന് മുമ്പ് ഹോസ്റ്റലിൽ കയറണം ; ഉത്തരവ് ഇരുകൂട്ടർക്കും ബാധകം

കോഴിക്കോട്: മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തരവ് ഒരുപോലെ ബാധകമാണ്. പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരനെ ഐ.ഡി.കാർഡ് കാണിച്ച് രജിസ്റ്ററിൽ സമയം രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമാണ് പ്രവേശനം.

മാധ്യമപ്രവർത്തകൻ കാറിൽ കുഴഞ്ഞു വീണ് മരിച്ചു ; മരണം ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെ; വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്‍റെ യാത്ര നിർത്തി വെച്ചു

കോഴിക്കോട്: മാധ്യമ പ്രവർത്തകനും ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജറും കൂടിയായ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും. ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. […]

പകൽ വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി മോഷണം, ബന്ധുവീട്ടിൽ കിടക്കാൻ പോയ വീട്ടമ്മ മടങ്ങി എത്തിയപ്പോൾ കണ്ടത് തുറന്നിട്ട വാതിൽ ; ഒരുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ.പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി(35) ആണ് പിടിയിലായത്. പ്രതി ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുകയും ചെയ്തു. രാത്രിയിൽ തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് […]

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു ; ക്രൈം നന്ദകുമാർ അറസ്റ്റിൽ ; എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്; വീഡിയോ പുറത്തുവിട്ടത് ഓൺലൈൻ ചാനൽ വഴി

കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി. മോശം പരാമർശങ്ങൾ ഉൾപ്പെട്ടതാണ് വീഡിയോ എന്ന് പൊലീസ് പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ നന്ദകുമാർ അസഭ്യം പറയുന്ന വീഡിയോയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.