പോലീസിനെ  കാണുമ്പോൾ പുഴയിൽ ചാടും; കഞ്ചാവ് ഒളിപ്പിക്കുന്നത് പൊന്തക്കാടുകളിൽ ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അടക്കം രണ്ടുപേർ 12 കിലോ കഞ്ചാവുമായി പിടിയിൽ  ; വിപണിയിൽ 10 ലക്ഷം രൂപ വില

പോലീസിനെ കാണുമ്പോൾ പുഴയിൽ ചാടും; കഞ്ചാവ് ഒളിപ്പിക്കുന്നത് പൊന്തക്കാടുകളിൽ ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അടക്കം രണ്ടുപേർ 12 കിലോ കഞ്ചാവുമായി പിടിയിൽ ; വിപണിയിൽ 10 ലക്ഷം രൂപ വില

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ.ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി. ഇതിനു വിപണിയിൽ 10 ലക്ഷം വില വരും.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ ആന്ധ്രയില്‍നിന്ന് പ്രതികള്‍ വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചു. എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുമായി ട്രെയിനുകള്‍ മാറിക്കയറിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണംപറമ്പുവെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇതിനിടെ നൗഫല്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

പ്രതികളിലൊരാളായ സലീമിനെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനൽ കേസുകളുമുണ്ട്. പ്രതികളിലൊരാളായ സലീം കണ്ണമ്പള്ളി മുഖദ്ദാർ, ചക്കുംകടവ്, കോതി തുടങ്ങിയ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നയാളാണ്. ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് പൂഴിയിൽ കുഴിച്ചിട്ടോ പൊന്തക്കാടുകളിൽ ഒളിപ്പിച്ചോ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പോലീസിനെ കാണുമ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുകയോ ഊടുവഴികളിലൂടെ കടന്നുകളയുകയോ ആയിരുന്നു സലീമിന്റെ പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :