പാലിൽ മായമില്ല; ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമില്ല;15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ കൊല്ലം : ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലന്ന് കണ്ടെത്തൽ. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല്‍ ടാങ്കര്‍ പിടികൂടുന്നത് . 15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ടാങ്കര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

സ്വന്തം ലേഖകൻ കർണാടക : കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള മിനിമം പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി. നിലവിൽ ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്. കഴിഞ്ഞ വർഷം മദ്യം വിറ്റത് വഴി മാത്രം […]

അച്ഛന്റെ കൂട്ടുകാരൻ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു ; 70 വയസ്സുകാരന് 5 വർഷം തടവും 25,000 രൂപ പിഴയും

സ്വന്തം ലേഖകൻ പട്ടാമ്പി : 13 വയസ്സുകാരിയെ പീഡിപ്പിച്ച 70 വയസ്സുകാരന് 5 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് (70) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത് അച്ഛന്റെ കൂട്ടുകാരൻ എന്ന വ്യാജേന വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ 13 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പെ‍ാലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. […]

മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്. മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ […]

15 കാരിയെ പീഡിപ്പിച്ചു ; കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിന തടവ്

സ്വന്തം ലേഖകൻ തൃശ്ശൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്. തൃശ്ശൂർ പഴയന്നൂർ സ്വദേശി മനീഷിനെയാണ് (25) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിച്ചതിന് 27 കൊല്ലം കഠിനതടവും 75000 രൂപ പിഴയുമാണ് ശിക്ഷ. അമ്മൂമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന 15 കാരിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി പ്രതി ഉപദ്രവിച്ചെന്നായിരുന്നു കേസ്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പക‍ർത്തിയ പ്രതി അവ വച്ച് കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ കുട്ടിയുടെ […]

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും, ടാബും, പണവും മോഷ്ടിച്ചു ; രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ […]

ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യം ; ഗൃഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകട ഉടമ ; കേസെടുത്തു പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനും മകനും മർദ്ദനം. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ദനമേറ്റത് . കഴക്കൂട്ടം ദേശീയപാത ഓരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ സമീറിന്‍റെ ചുണ്ടിനും വലതു കൈക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യയുമായി മടങ്ങിപ്പോകവേ നിസാമുദ്ദീന്റെ ചായക്കടയിലെത്തി. നൽകിയ ചായ മോശമാണെന്നും വേറൊന്നും മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നിസാമുദ്ദീൻ […]

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം ; എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും . വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാ നിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ […]

അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു ; വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അ യൽവാസി ; തീ അണയ്ക്കാതിരിക്കാൻ ടാങ്കിലെ വെള്ളം തുറന്നു വിട്ടു ; വീട്ടമ്മയുടെ പരാതിയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം:വാക്കുതർക്കത്തെ തുടർന്ന് വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അയൽവാസി. അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനം എന്നാണ് വീട്ടമ്മയുടെ പരാതി. കഴക്കൂട്ടം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തൻകടവ് സ്വദേശിനി ഷാഹിനയുടെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ ദിവസം കത്തി നശിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്.രാത്രി തീയണക്കാതിരിക്കാൻ വീട്ടിലെ പൈപ്പ് തുറന്നുവിട്ട ശേഷമാണ് സ്കൂട്ടർ കത്തിച്ചത്. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഇതിനിടെ സ്കൂട്ടർ പൂർണമായും […]

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്തു ; മുൻനിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡൽ പിടിയിൽ ; കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പരിശോധന ; അറസ്റ്റിനു കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുമ്പോൾ ഫ്ലാറ്റിൽ മറ്റൊരു യുവതിയും കുട്ടിയും

കട്ടപ്പന:  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മോഡലിനെ അറസ്റ്റ് ചെയ്തു . തൃപ്പൂണിത്തുറ സ്വദേശിയും നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലുമായ സിബിൻ ആന്റണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ  പിടികൂടിയത്. ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി സിബിൻ പരിചയപ്പെട്ടത്.  തുടർന്ന് യുവതിയുമായി പ്രണയത്തിലായി. യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി […]