കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി; താക്കോൽദാനം മാർച്ച്‌ 5ന്

സ്വന്തം ലേഖകൻ കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം താക്കോൽ ദാനം മാർച്ച്‌ അഞ്ച് ഞായറാഴ്ച രാവിലെ 9 . 30 അഡ്വ ജോബ് മൈക്കിൾ എം എൽ എ നിർവഹിക്കും. വികാരി റവ ഫാ കുര്യൻ തോമസ് കരിപ്പാൽ അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി പി ഐ മാത്യു പാട്ടത്തിൽ, പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു, ഭവന നിർമാണ പദ്ധതി കമ്മറ്റി കൺവീനർ പി എ ജോസഫ് പാടാച്ചിറ […]

ആവശ്യമില്ലാത്ത ആർഭാടം മരണത്തിന് ഇടയാക്കി…! വിവാഹാഘോഷങ്ങളുടെ ഭാഗമായി അമിത ശബ്ദത്തിൽ ഡിജെ ;വധുവിന് മുന്നിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു..!

സ്വന്തം ലേഖകൻ സിതാമർഹി: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പാർട്ടിക്കിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലേ സിതാര്‍മ‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്.  വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അമിത ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. […]

വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന് ‘വയറുവേദന ‘; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഉണ്ടെന്ന് എക്സ്റേ റിപ്പോർട്ട്..! മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത സാധനം കണ്ട് ഞെട്ടി പോലീസുകാർ…!

സ്വന്തം ലേഖകൻ തൃശ്ശൂര്‍: റിമാൻഡ് തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ ബീഡി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരാനാണ് മണിക്കൂറുകളോളം പോലീസുകാരെ വട്ടംകറക്കിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ  ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്. കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ […]

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ 4 കള്ളത്തോക്കും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ; വേട്ടക്കാരൻ എസ് . ഐയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കുമളി : വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ കള്ളത്തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ.റിട്ടയേഡ് S I കിഴക്കയിൽ ഈപ്പൻ വർഗീസാണ് പിടിയിലായത്. കുമളി നഗരമധ്യത്തിലുള്ള ഈപ്പൻ വർഗീസിന്റെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി . യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് […]

വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; 25,000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടമ്മ; ആകെയുള്ള വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബം

സ്വന്തം ലേഖകൻ കായംകുളം: വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. കായംകുളം ചേരാവള്ളിയിലാണ് സംഭവം. ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ വഴിയോരത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാധനങ്ങളുമാണ് നശിപ്പിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. സംഭവദിവസം രാത്രി അതുവഴി പോയവരാണ് കട കത്തുന്നതുകണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചത്. സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് […]

കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ വളയം കുടുങ്ങി ; വീട്ടുകാരും പരിസരവാസികളും ആഞ്ഞു പരിശ്രമിച്ചിട്ടും വളയം ഊരാനായില്ല ; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ മലപ്പുറം: കളിക്കുന്നതിനിടെ തലയില്‍ വളയം കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി ഫയർഫോഴ്സ് സംഘം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കിടെ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം തലയില്‍ കുടുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് ഓയില്‍ ഫില്‍ട്ടറിന്‍റെ വളയം കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വളയം ഊരാനായി ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെയോടെ തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. […]

സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കാസർകോട് : സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ലഹരി സംഘത്തിന്റെ ആക്രമണം. കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് വെച്ചാണ് സംഭവം. സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്കൂൾ പരിസരത്തെ ലഹരിയുപയോഗം ചോദ്യംചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശങ്ങളിൽ ലഹരി സംഘത്തിന്റെ വിളയാട്ടം രൂക്ഷമാണെന്ന് നാട്ടുകാർ […]

പാലാ കൊട്ടാരമറ്റം ഭാഗത്ത് പിക്കപ്പ് വാഹനത്തിന്റെ ആർസി ബുക്കും രേഖകളും നഷ്ടപ്പെട്ടു ; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : കൊട്ടാരമറ്റം രാമപുരം റൂട്ടിൽ KL 35 6348 പിക്കപ്പ് വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ മുതലായ രേഖകളും 14/01/2023 11.30 ന് ശേഷം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Ph : 9495110386

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

സ്വന്തം രേഖകൻ കണ്ണൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന ശ്യാമളയുടെ വീടിനാണ് പ്രതി തീവച്ചത്. വ്യക്തി വിരോധമാണ് തീ വയ്ക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് സംഭവം. കയ്യിൽ ചൂട്ടുമായെത്തിയ പ്രതി സതീഷ് വീടിന് മുന്നിൽ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കൾക്ക് തീയിട്ടു. തീ ആളി വീട്ടിലേക്ക് പടരുകയായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ശ്യാമള രക്ഷപ്പെട്ടത്. […]