play-sharp-fill
മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള  പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

സ്വന്തം ലേഖകൻ

കർണാടക : കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള മിനിമം പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന.

ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്.

കഴിഞ്ഞ വർഷം മദ്യം വിറ്റത് വഴി മാത്രം കർണ്ണാടകയ്ക്ക് കിട്ടിയ വരുമാനം 26,377 കോടി രൂപയാണ്.