കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി പിടിയിൽ; കസ്റ്റഡിയിലെടുത്തത് മഹാരാഷ്ട്ര എടിഎസ്

സ്വന്തം ലേഖകൻ മുംബൈ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിൽനിന്നാണ് ഷഹറൂഖ് സെയ്ഫി പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് […]

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിനു പിന്നലെ മദ്യസൽക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ..! സുഹൃത്ത് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തുക്കൾക്ക് നടത്തിയ മ​ദ്യ സൽക്കാരം യുവാവിന്റെ ജീവനെടുത്തു .തിരുവനതപുരം പാങ്ങോട് ആണ് സംഭവം. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. സംഭവത്തിൽ സജീവന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സൽക്കാരം. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയത്. പിന്നീട് സന്തോഷും സജീവും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയുമായിരുന്നു. ഇതോടെ സജീവ് മൺതിട്ടയിൽ നിന്ന് റബർ […]

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം ; 57 പവനും ഒന്നര ലക്ഷം രൂപയും കവർന്നു..!നാലുപേർ പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ 4 പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സിസിടിവി […]

ചങ്ങനാശ്ശേരി മുൻ അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

സ്വന്തം ലേഖകൻ കോട്ടയം : അന്തരിച്ച മുൻ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടക്കും. മന്ത്രി വി.എൻ.വാസവനും, മുഖ്യമന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തിന് പിന്നാലെയാണ് തീരുമാനം ഇന്നലെ മന്ത്രി വി.എൻ.വാസവൻ മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും. സംസ്ക്കാര ശുശ്രൂഷകളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മാർച്ച് […]

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 92 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1985 നവംബർ അഞ്ച് മുതൽ 2007 മാര്ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന് ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമാണ്. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവ്വത്തിൽ അപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനായിരുന്നു. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി […]

കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം; നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി; ബസിൽ 35-ലധികം യാത്രക്കാർ..! രക്ഷകനായി കെഎസ്ആർടിസി കണ്ടക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം.നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി. കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ വന്‍ അപകടം ഒഴിവായി . ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അപകടം നടക്കുമ്പോൾ ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് മുന്നോട്ട് ഓടി. വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി- മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. ഇതുകണ്ട കണ്ടക്ടര്‍ പെട്ടെന്ന് തന്നെ ഓടിയെത്തി ബ്രേക്ക് […]

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച വാർത്തയ്ക്ക് പിന്നാലെ ട്രെയിനിലും സമാന സംഭവം…! ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി..! മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു.യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി […]

‘കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ’..? ഫേസ്ബുക്കിൽ ലൈവിട്ടതിനു പിന്നാലെ മീനാക്ഷി ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; സംഭവം തൃപ്പൂണിത്തുറയിൽ

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ലോട്ടറി കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. സ്റ്റാച്യു കിഴക്കേകോട്ട റോഡിലെ മീനാക്ഷി ലോട്ടറി ഏജൻസീസിനാണ് തീയിട്ടത്. സൈക്കിളിൽ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ‌ നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ്  പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ […]

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ

സ്വന്തം ലേഖകൻ 2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 95ാം ഓസ്കര്‍ പുരസ്കാരവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ദീപിക പദുക്കോണും. ഡ്വെയ്ന്‍ ജോണ്‍സന്‍, മൈക്കല്‍ ബി. ജോര്‍ഡന്‍ എന്നിവരുള്‍പ്പടെ 16 അവതാരകരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് […]

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു..! 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്നു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ […]