മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്.
മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.
വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരുന്നില്‍ വിളമ്പിയ മീൻകറിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമികനിഗമനം.
വിരുന്നില്‍ ഭക്ഷണം കഴിച്ചവർക്ക് പിറ്റേ ദിവസം തന്നെ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു.