പെരുമ്പാവൂർ ജിഷ കൊലക്കേസ്: പ്രതിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി ; ഡിസംബർ അഞ്ചിലേക്കാണ് ഹർജി മാറ്റിയത്

ദില്ലി : പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം.  വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ […]

മേയറുടെ ശിപാർശ കത്ത് ; ക്രൈംബ്രാഞ്ച് കേസെടുത്തു, മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്ഐആര്‍

തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനങ്ങള്‍ക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആറ്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക  നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ വിവാദ കത്തിലാണ് അന്വേഷണം.  പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് […]

എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും; ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം

കൊച്ചി : എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ്  സൂചന പണിമുടക്ക് നടത്തുന്നത്. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാല്‍ ഇന്നത്തെ ബസ് പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട്‌ കൊച്ചി മേഖലകളിലേക്ക് കൂടുതൽ സർവീസ് ഒരുക്കി. […]

ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം ; മയക്ക്മരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 3 അതിഥി തൊഴിലാളികൾ പിടിയിൽ

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. പ്രതികൾ ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും തുടർന്ന് നടന്ന അന്വേഷണത്തിലുമാണ് മോഷ്ടാക്കൾ പിടിയിലായത്. പിടിയിലായ ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളുണ്ട് എന്ന് […]

സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടുപേർക്ക് പരിക്ക്, ഏറ്റുമുട്ടൽ അതി സുരക്ഷാ ബ്ലോക്കിൽ; പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പാ തടവുകാരാണ് ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. മുടിവെട്ടുന്നതിലെ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കൂടുതൽ വാർഡർമാർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. […]

കണ്ണൂരിൽ രണ്ടിടങ്ങളിലായി വീട് കുത്തിത്തുറന്ന് വൻ കവർച്ച; സ്വർണവും പണവും നഷ്ടമായി; രണ്ടിടങ്ങളിലും ആളില്ലാത്ത നേരം നോക്കിയാണ് കവർച്ച നടന്നത്

കണ്ണൂർ: കണ്ണൂരിൽ വീടുകൾ കുത്തിതുറന്ന് വൻ കവർച്ച. കുപ്പത്ത് നടന്ന മോഷണത്തിൽ 14 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. പരിയാരം ഇരിങ്ങലിൽ വീട് കുത്തിതുറന്ന് 13 പവൻ സ്വർണവും 20,000 രൂപയും കവർന്നു. ഇരു കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയിൽ കുപ്പത്തു നിന്നും മുക്കുന്ന് ഭാഗത്തേക്കുള്ള റോഡിലെ പടവിൽ മടപ്പുരക്കൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയത്. കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻ വശത്തെ വാതിൽ അൽപം തുറന്നു കിടക്കുന്ന നിലയിലായിരുന്നു. […]

ഗിനിയിൽ തടവിലുള്ള മലയാളികൾ ഉൾപ്പെട്ട സംഘം സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി; മോചന ശ്രമം തുടരുന്നു; സംഘത്തിൽ 26പേർ

ന്യൂഡൽഹി: ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘമാണ് ഗിനിയിൽ തടവിലുള്ളത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പരിക്ക് ; സഞ്ചാരികൾ ബീച്ച് കാണാൻ പോയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാള്‍ക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരന്‍ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണം. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി.ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

തൃശ്ശൂർ: വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു. ചാവക്കാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടതുകൈ കുത്തിവീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചാവക്കാട് എംആർആർഎം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഷിൻ മുഹമ്മദിനാണ് ഈ അപകടം ഉണ്ടായത്. കൈയുടെ എല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന ഹനീഫ ബസ്സിലെ കണ്ടക്ടറാണ് വിദ്യാർത്ഥിയെ വലിച്ചു താഴെയിട്ടത്. ഇയാൾക്കെതിരെ ചാവക്കാട് പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായാണ് ബസ്സിൽ കയറാൻ വിദ്യാർത്ഥി എത്തിയത്. ഇതിനിടെ ബസിന്റെ ഫുട്‌ബോർഡിൽ […]

മകൻ പിതാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു ; സംഭവം കുടുംബ വഴക്കിനിടെ ;പിതാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

എറണാകുളം : പിതാവിനോട്‌ മകന്റെ ക്രൂരത. 70കാരനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു. അങ്കമാലി സ്വദേശി ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു.