കൂടത്തായി കേസ് : ‘ആറു കൊലപാതകങ്ങളും ചെയ്തത് അമ്മ’..! ജോളിക്കെതിരെ മകന്റെ മൊഴി..! സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും
സ്വന്തം ലേഖകൻ കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളിയ്ക്കെതിരെ മകൻ മൊഴി നൽകി. കൊലപാതകങ്ങൾ ജോളി തന്നെയാണ് നടത്തിയതെന്നാണ് കേസിലെ ഒന്നാം പ്രതിയായ ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെയും കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെയും മകൻ റെമോ റോയ് സാക്ഷി വിസ്താരം നടക്കുന്ന മാറാട് പ്രത്യേക കോടതി ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകിയത്. അന്നമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കി കൊടുത്തും മറ്റുള്ല അഞ്ചു പേർക്ക് ഭക്ഷണത്തിലും വെള്ളത്തിലുമായി സയനൈഡ് കലക്കിക്കൊടുത്തുമാണ് കൊലപ്പെടുത്തിയതെന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നു. സയനൈഡ് […]