മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോൺസന്റെ സഹായം ; ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ ജോളി കൂടെക്കൂട്ടിയത് വെറുതെയല്ല

മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോൺസന്റെ സഹായം ; ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ ജോളി കൂടെക്കൂട്ടിയത് വെറുതെയല്ല

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി കേസിലെ ദുരൂഹതയായി ജോളി ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ നമ്പരുകൾ. ജോളി ഇപ്പോൾ ഉപയോഗിച്ചുവരുന്നത് സുഹൃത്തായ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ജോൺസന്റെ സിംകാർഡ് ആയിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ജോളി പലപ്പോഴായി നടത്തിയ കോയമ്പത്തൂർ യാത്രകളിൽ ജോൺസനായിരുന്നു സഹയാത്രികനെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോളിക്ക് ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. ജോളി 2011ൽ കൊലപ്പെടുത്തിയ ആദ്യ ഭർത്താവ് റോയിയുടെ മൊബൈൽ നമ്പർ സുഹൃത്തായ ജോൺസൺ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായാണ് പറയുന്നത്. ജോളി ഉപയോഗിച്ചുവെന്ന് പറയുന്നതാകട്ടെ ജോൺസന്റെ നമ്പരും.

ബി.എസ്.എൻ.എല്ലിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ജോൺസൺ റോയിയുടെ ഫോൺ നമ്പർ തന്റെ പേരിലേക്ക് മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ നമ്പർ ഷാജുവിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായും പറയുന്നു.

ഇപ്പോൾ എവിടെനിന്നും ആർക്കും വേണ്ടുന്ന രേഖകളുമായി ചെന്നാൽ ഏത് കമ്പനിയുടെയും സിം കാർഡുകൾ കിട്ടുമെന്നിരിക്കെ ഇവരെന്തിനാണ് മരണപ്പെട്ടവരുടെ ഫോൺ നമ്പരുകൾ തുടർന്നും മറ്റൊരു പേരിലേക്ക് മാറ്റി ഉപയോഗിച്ചതെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്ന സംശയം.

ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന ജോൺസണിന് കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരന്നോ എന്ന കാര്യം അന്വേഷണസംഘത്തിന് ഇതുവരെ ബോധ്യമായിട്ടില്ല. എന്നാൽ ഈ നമ്പരുകൾ അദ്ദേഹത്തിന്റെ അറിവോടെയാണ് മാറ്റിയിരിക്കുന്നതെങ്കിൽ സംശയം വർദ്ധിക്കുകയാണ്.

Tags :