കൂടത്തായി കൊലപാതക പരമ്പര ; ജോളിയ്‌ക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ

കൂടത്തായി കൊലപാതക പരമ്പര ; ജോളിയ്‌ക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ജോളിയെ അറസ്റ്റ് ചെയ്തത്. ഏറെ ചർച്ച ചെയ്യപ്പെട്ടെ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം പൂർത്തിയാകുമ്പോഴാണ്‌പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

ഇനി അഞ്ച് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ജോളിയുടെ കൈകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെ ഓരോ കൊലപാതകങ്ങളിലും പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോളിയ്‌ക്കൊപ്പം മാത്യുവിനും പ്രജുകുമാറിനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇരുന്നൂറോളം പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കൊല്ലപ്പെട്ട റോയിയുടെ ബന്ധു എം.എസ് മാത്യു, താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാർ, മുൻ സിപിഎം പ്രവർത്തകൻ മനോജ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അനുമതിയോടെയായിരിക്കും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കൊലപാതകത്തിനു പിന്നാലെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മുൻ സിപിഎം പ്രവർത്തകനായ മനോജിനെ പ്രതി ചേർത്തിരിക്കുന്നത്‌