അമലിന്റെ കരളും വൃക്കയും കണ്ണുകളും ഇനിയും ജീവിക്കും ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതു ജീവനേകി പതിനേഴുകാരൻ
കൊച്ചി : അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവനേകി അമൽ കൃഷ്ണ (17) യാത്രയായി. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബർ 17നാണ് തലവേദനയെയും ഛർദിയെയും തുടർന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് സ്ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ 22ന് പുലർചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കുകയും ചെയ്തു. സ്ട്രോകിനെ തുടർന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവർത്തനം നിലച്ച നിലയിലാണ് അസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതേ തുടർന്ന് 25ന് രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് ഐസിയു […]