മുട്ട വില്‍പ്പനയ്‌ക്കെത്തി പ്ലസ്ടുകാരിയെ പ്രണയകെണിയില്‍ വീഴ്ത്തി; താലികെട്ട് കഴിഞ്ഞതോടെ താമസം ഭാര്യവീട്ടിലാക്കി; പണിക്ക് പോകാതെ മുഴുവന്‍ സമയവും ഫോണില്‍  കളി; ഒടുവിൽ മൂന്നാം ക്ലാസുകാരനായ  അളിയനെ പീഡിപ്പിച്ച 19 വയസ്സുകാരന്‍ അകത്ത്

മുട്ട വില്‍പ്പനയ്‌ക്കെത്തി പ്ലസ്ടുകാരിയെ പ്രണയകെണിയില്‍ വീഴ്ത്തി; താലികെട്ട് കഴിഞ്ഞതോടെ താമസം ഭാര്യവീട്ടിലാക്കി; പണിക്ക് പോകാതെ മുഴുവന്‍ സമയവും ഫോണില്‍ കളി; ഒടുവിൽ മൂന്നാം ക്ലാസുകാരനായ അളിയനെ പീഡിപ്പിച്ച 19 വയസ്സുകാരന്‍ അകത്ത്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയും മൂന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് പീഡിപ്പിച്ച അങ്കമാലി ചമ്പാനൂര്‍ കൈതാരത്ത് പ്രിന്‍സ് അരുണ്‍ (19) കുട്ടിയുടെ സഹോദരിയെ വിവാഹം കഴിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്.

മരട് ഭാഗത്ത് മുട്ട വില്‍പ്പനയ്‌ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് പിന്നാലെ നടന്ന് പാട്ടിലാക്കുകയായിരുന്നു. തുടക്കത്തില്‍ സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന ഇയാള്‍ പിന്നീട് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാന്‍ തുടങ്ങി. ഈ ഘട്ടമെത്തിയപ്പോള്‍ പ്രണയം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അറിയിച്ചപ്പോള്‍ ഇരുവരും ഒപ്പമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും അമ്മയുടെ സുഹൃത്തുക്കളായ ഗുണ്ടാ സംഘങ്ങളുമായി വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

ശസ്ത്രക്രിയക്ക് ശേഷം തളര്‍ന്ന് കിടക്കുന്ന അച്ഛനും തന്നേക്കാള്‍ ഒരുപാട് ഇളപ്പമുള്ള അനിയനും അമ്മയും മാത്രമുള്ള പെണ്‍കുട്ടി പ്രിന്‍സിന്റെ ഭീഷണിക്ക് മുന്നില്‍ വിവാഹത്തിന് നിര്‍ബന്ധിതയായി. കഴിഞ്ഞ ഡിസംബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. പെണ്‍കുട്ടിയുടെ അടുത്ത ഒരു ബന്ധുമാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹശേഷം പ്രിന്‍സ് ഭാര്യ വീട്ടിലേക്ക് താമസം മാറി.

വിവാഹ ശേഷം ജോലിക്ക് പോകുന്നത് ഇയാള്‍ നിര്‍ത്തി. മുഴുവന്‍ സമയവും വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചിരിക്കുകയാണ് പതിവ്. ഫോണില്‍ ഗെയിം കളിക്കാന്‍ വേണ്ടിയാമിത്. മിക്കപ്പോഴും മൂന്നാം ക്ലാസ്സുകാരനെ മുറിയില്‍ കയറ്റി വാതിലടച്ചിരിക്കുമെന്നും വാതില്‍ തുറക്കാന്‍ പറയുമ്പോള്‍ ദേഷ്യപ്പെടുകയും ചെയ്യും. പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന വീട് മെട്രോയ്ക്ക് വേണ്ടി വിട്ടു കൊടുത്തപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ കിടപ്പുണ്ട്. പിതാവ് തളര്‍ന്ന് കിടക്കുന്നതിനാല്‍ ഈ തുക ഉപയോഗിച്ചാണ് വീട്ടു ചിലവു നടത്തിപോകുന്നത്.

പുതുവത്സരത്തിന് പാപ്പാജിയെ കത്തിക്കാന്‍ വയലില്‍ കൂട്ടുകാരോടൊത്ത് പോയതിനാണ് പ്രിന്‍സ് കുട്ടിയെ ആദ്യം ഉപദ്രവിക്കുന്നത്. വീട്ടില്‍ പറയാതെ പോയതെന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് കഴുത്തില്‍ പിടിച്ച് ഉയര്‍ത്തുകയും മുഖത്തടിക്കുകയുമായിരുന്നു. പിന്നീടാണ് കഴിഞ്ഞ ദിവസം സാധനം വാങ്ങാന്‍ കൊണ്ടു പോയ 200 രൂപ നഷ്ടപ്പെടുത്തിയതിന് കാല്‍ വെള്ളയില്‍ ചട്ടുകം പഴുപ്പിച്ച് വയ്ക്കുകയും തേപ്പു പെട്ടി ഉപയോഗിച്ച് മുട്ടിന് താഴെ പൊള്ളിക്കുകയും ചെയ്തത്.

പൊള്ളലേല്‍പ്പിച്ച വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. അടുത്ത വീട്ടിലെ സ്ത്രീ കുട്ടി നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് വിവരം ചോദിച്ചപ്പോഴാണ് സഹോദരിയുടെ ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ച വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് അവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയും ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയ തൈക്കൂടം ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സന്‍ മരടു പൊലീസിനു വിവരം കൈമാറി. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി. കുട്ടിയുടെ അച്ഛന്‍ ഒരു വര്‍ഷമായി കിടപ്പു രോഗിയാണ്. അമ്മ ജോലിക്കു പോകുന്നില്ല. 21 വയസ്സ് ആയെന്നു പറഞ്ഞ് 4 മാസം മുന്‍പാണ് കുട്ടിയുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ 19 വയസ്സാണെന്ന് തെളിഞ്ഞു.

ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇന്നലെ വൈകിട്ടോടെ കുട്ടിയെ അച്ഛന്റെ സഹോദരന്റെ വീട്ടിലേക്കു മാറ്റി. സംഭവത്തില്‍ മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രിന്‍സിനെ കോടതി റിമാന്‍ഡ് ചെയ്തു.