ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ; ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ പകുതി പൈസയ്ക്ക് വരെ യാത്ര ചെയ്യാം
സ്വന്തം ലേഖകൻ കൊച്ചി: ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ […]