play-sharp-fill
റിപ്പബ്ലിക് ദിനം ഇത്തവണ മെട്രോയിൽ ആഘോഷിക്കാം; യാത്രക്കാര്‍ക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ

റിപ്പബ്ലിക് ദിനം ഇത്തവണ മെട്രോയിൽ ആഘോഷിക്കാം; യാത്രക്കാര്‍ക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ

സ്വന്തം ലേഖകൻ

കൊച്ചി:ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ആറ് മുതല്‍ എട്ട് മണിവരെയും വൈകിട്ട് 9 മുതല്‍ 11 മണി വരെയുമാണ് ഇളവ്.

അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന് 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20, 30 രൂപ ഇളവില്‍ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പബ്ലിക് ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെ രാവിലെ ആറ് മുതല്‍ എട്ട് മണിവരെയും വൈകിട്ട് 9 മുതല്‍ 11 മണി വരെയും വെറും 15 രൂപ നിരക്കില്‍ യാത്ര ചെയ്യാം.

അതോടൊപ്പം 26ന് പുതിയതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡ് നിരക്കും വാര്‍ഷിക ഫീസും ഉള്‍പ്പെടെ 225 രൂപ കാഷ്ബാക്കായി ലഭിക്കുമെന്നുൾപ്പെടെയുള്ള ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags :