‘കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ?’; നിഖില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ മൂന്നു വര്‍ഷം പഠിച്ചു; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്‌സ്റ്റിയില്‍ പഠിച്ചത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. മാര്‍ച്ച് 2017ല്‍ ആണ് നിഖില്‍ പ്ലസ് ടു പാസാകുന്നത്. ജൂലൈ 2017ല്‍ അദ്ദേഹം കലിംഗയില്‍ വിദ്യാര്‍ഥിയായി എന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കായംകുളത്ത് […]

ലോക് ഡൗണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി അധ്യാപിക വീട്ടിലേക്ക് കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു ; തീപിടിച്ച് നശിച്ചത് 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ : സംഭവത്തില്‍ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകന്‍ കായംകുളം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂല്യനിര്‍ണ്ണയത്തിനായി കോളജ് അധ്യാപിക വീട്ടിലേക്ക് കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു. ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ക്കാണ് തീപിടിച്ചത്. കായംകുളം എം.എസ്.എം.കോളേജിലെ അധ്യാപിക അനുവാണ് ലോക് ഡൗണ്‍ ആയതിനാല്‍ മൂല്യനിര്‍ണയത്തിനായി സ്വന്തം വീട്ടിലേക്ക് ഉത്തരക്കടലാസുകള്‍ കൊണ്ടുപോയത്. 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ക്കാണ് മൂല്യനിര്‍ണയം നടത്തുന്നതിനിടെ തീപിടിച്ചത്. തുുടര്‍ന്ന് ഉത്തരക്കടലാസുകള്‍ കത്തിനശിച്ചതായി അധ്യാപിക പൊലീസിനെ അറിയിക്കുകയായിരുന്നു. കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. ലോക്ഡൗണായതിനാല്‍ അധ്യാപകര്‍ വീട്ടിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. വീട്ടില്‍ […]

കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫസർ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്തത്. ജോൺസൺ മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വിദ്യാർത്ഥികൾ വൈസ്ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ സസ്‌പെണ്ട് ചെയ്തത്. അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എം.എസ.്‌സി വിദ്യാർത്ഥിനികളാണ് വൈസ്ചാൻസലർക്ക് പരാതി നൽകിയത്. ഇന്റേണൽ മാർക്കിന്റെ […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയെ റെയ്ഡിലാണ് മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. കേരള സർവകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാർക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകാൻ ഒരുങ്ങുകയാണ് ഡി.ആർ.ഐ അധികൃതർ. ഡി. ആർ.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പൂരിപ്പിക്കാത്ത മാർക്ക് […]

കേരള സർവ്വകലാശാല ; ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ പരീക്ഷകൾക്കും തുടർന്നുള്ള കേസുകൾക്കും കാരണമായത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ അടിക്കടിയുള്ള പരീക്ഷകൾക്കും തുടർന്നുള്ള കേസുകൾക്കും കാരണമായത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടൽ. സിൻഡിക്കേറ്റ് യോഗത്തിന് സമർപ്പിച്ച മിനിട്ട്‌സിലാണ് ഈ വെളിപ്പെടുത്തൽ. 2019 – 20 വർഷത്തേക്ക് സർവകലാശാല തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്നും, മന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരം മൂല്യനിർണയ ക്യാമ്പുകളുടെ തീയതികളിലടക്കം വ്യത്യാസം വരുത്തിയെന്നുമാണ് അക്കാഡമിക്, പരീക്ഷാ കലണ്ടർ തിരുത്തലുകളെക്കുറിച്ചുള്ള മിനിട്ട്‌സിലുള്ളത്.എല്ലാ സർവകലാശാലകളിലും പരീക്ഷകളും ഫലപ്രഖ്യാപനവും ഒരേസമയം നടത്തുമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം നടപ്പാക്കാനാണ് […]