സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയെ റെയ്ഡിലാണ് മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. കേരള സർവകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാർക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകാൻ ഒരുങ്ങുകയാണ് ഡി.ആർ.ഐ അധികൃതർ. ഡി. ആർ.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയ വിവരം വ്യക്തമാക്കിയിരിക്കുന്നത.

കഴിഞ്ഞ ജൂൺ 14 നാണ് സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഡിആർഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലുള്ള വീട് റെയ്ഡ് ചെയ്യുന്നത്. പൂരിപ്പിക്കാത്ത സീലോടു കൂടിയ ഏഴു മാർക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. മാർക്കുലിസ്റ്റ് എങ്ങനെ കിട്ടി എന്നതുസംബന്ധിച്ച് വിഷ്ണു വ്യക്തമായ വിവരം നൽകിയില്ല. പ്രാഥമിക അന്വേഷണത്തിൽ മാർക്കുലിസ്റ്റുകൾ ഒറിജിനലാണെന്ന് വ്യക്തമായതായും റിപ്പോർട്ടിൽ ഡിആർഐ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡിആർഐ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നത്. 750 കിലോ സ്വർണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും ചേർന്നാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group