play-sharp-fill

കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വീഡിയോ ഇവിടെ കാണാം – സംഘർഷാവസ്ഥയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് എബിവിപി പ്രവർത്തകർ അൽപസമയത്തിനകം കളട്രേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനുള്ള എല്ലാവിധ […]

അവൾ തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ ജയിലിൽ പോവാൻ തീരുമാനിക്കുകയായിരുന്നു ; അതിന് വേണ്ടിയാണ് കൊല നടത്തിയത് : 92കാരിയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിക്ക് 62കാരന്റെ കത്ത്

സ്വന്തം ലേഖകൻ പത്തനംതിട്ട: കേരളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം കുമ്പഴയിൽ 92കാരിയെ വീട്ടുവേലക്കാരിയുടെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പത്തനംതിട്ട കുമ്പഴ മനയത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകിയെയാണ് (92) 62 കാരൻ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെ ജോലിക്കാരിയായ ഭൂപതി (പുഷ്പ60)യുടെ ബന്ധു മയിൽസ്വാമിയെ (62) പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഏഴ് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജാനകിയുടെ മക്കൾ മറ്റ് സ്ഥലങ്ങളിലാണ് താമസം. മയിൽസ്വാമിയും, ഭൂപതിയുമാണ് സഹായത്തിന് ജാനകിക്കൊപ്പം താമസിക്കുന്നത്. ഭൂപതി തന്നെ വിവാഹം […]

തൃശൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; പെൺകുട്ടി പീഡനവിവരം തുറന്ന് പറയുന്നത് അഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസിലിങ്ങിനിടയിൽ

സ്വന്തം ലേഖകൻ തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വലപ്പാട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി പുതുവീട്ടിൽ ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പതിനേഴ് വയസ്സുണ്ടായിരുന്നപ്പോഴാണ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. വീട്ടുകാരുമായി പെൺകുട്ടി അസ്വാരസ്യത്തിൽ ആയിരുന്നു. ഇതേതുടർന്ന് ഇരിങ്ങാലക്കുടയിൽ ഒരു അഭയ കേന്ദ്രത്തിൽ ആണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.ഇവിടെ വച്ച് നടത്തിയ കൗൺസിലിങിൽ ആണ് പീഡന വിവരം തുറന്ന് പറഞ്ഞത്. തുടർന്ന് അഭയ കേന്ദ്രത്തിലെ […]

എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകനായ സലാഹഹുദ്ദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയാളികൾ സഞ്ചരിച്ച റിറ്റ്‌സ് കാർ അമ്മാറമ്പ് കോളനിക്ക് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നകണ്ടെത്തിയത്. കണ്ണവം സ്വദേശിയായ സലാഹുദ്ദീനെ ഇന്നലെയാണ് ആർഎസ്എസ്സുകാർ വെട്ടിക്കൊന്നത്. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ (30) കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ […]

ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൊബൈൽ പ്രണയം തലയ്ക്ക് പിടിത്തപ്പോൾ ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. ആറുവയസുകാരിയെ ഉപേക്ഷിച്ച് പോയ കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണം ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന് സ്റ്റാനസ്(26) എന്നിവരാണ് പൊലീസ് പിടിയിലായത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ചെറിയ മകളെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം പോവുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. […]

വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബന്ധുക്കളെ പിടിച്ചുമാറ്റാനെത്തിയ വയോധിക കുഴഞ്ഞ് വീണ് മരിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സൗത്ത് തുമ്പയിൽ രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിനിടെ പിടിച്ചുമാറ്റാമെത്തിയ അറുപത്തിയഞ്ച് വയസുകാരി മേരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടു കൂടിയാണ് സംഘർഷമുണ്ടായത്. ബന്ധുക്കളായ രണ്ട് വീട്ടുകാർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സംഘർഷത്തിൽ ഉൾപ്പെട്ടവർ […]

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിൽ ; അറസ്റ്റിലായത് നിയമസഭയ്ക്ക് മുൻപിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിൽ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുൻപിൽ പ്രതിഷേധിച്ചതിനാണ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപണം ഉയർത്തി. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡന്റ് […]

രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി : യുവതിയും കാമുകനും പൊലീസ് പിടിയിൽ ; ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

സ്വന്തം ലേഖകൻ കല്ലറ : നിറമൺകടവിൽ രണ്ടര വയസുളള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. കുഞ്ഞിനെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടിൽ അഭിരാമി (22)യേയും , വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടിൽ അമൽ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്കും യുവാവിനുമെതിരെ ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഭിരാമിയെയും കാമുകൻ അമലിനെയും പോലീസ് പിടികൂടിയത് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. മജിസ്‌ട്രേട്ടിന് മുന്നിൽ […]

പരിയാരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം : അമ്മയും ബന്ധുവും അറസ്റ്റിൽ ; മാതാവിനെതിരെ കേസെടുത്തിരിക്കുന്നത് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചന്നും ആരോപിച്ച്

സ്വന്തം ലേഖകൻ കണ്ണൂർ: പരിയാരത്ത് സഹോദരിമാരായ പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൗൺസിലിങ്ങിന് ഇടയിലാണത് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾ തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ജൂലൈ 28നാണ് കുട്ടികൾ ഇവരുടെ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. വീട്ടിലെ നിത്യസന്ദർശകനായി എത്തിയിരുന്ന ബന്ധു അമ്മ ഇല്ലാത്ത സമയത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനുമുൻപും കുട്ടികൾ ഇയാളിൽ നിന്നും […]

ഗർഭിണിയായ എരുമയെ വെടിവച്ചു, വയർ കീറിമുറിച്ചപ്പോൾ കണ്ട പൂർണ്ണവളർച്ചയെത്തിയ ഭ്രൂണം വെട്ടിമുറിച്ച് മാസം പങ്കുവച്ചു : എരുമയെ വെടി വെച്ച ആറുപേർ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം : പൂക്കോട്ടുംപാടം വനമേഖലയിൽ എരുമയെ കൊലപ്പെടുത്തിയ പുഞ്ച സ്വദേശികൾ വനപാലകരുടെ പിടിയിലായി. എരുമയുടെ വയർ കീറിയപ്പോൾ കണ്ട പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തോടും പ്രതികൾ ക്രൂരത കാണിച്ചു. കേസിൽ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബു സ്വന്തം തോക്കു പയോഗിച്ചാണ് എരുമയെ വെടിവച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എരുമയുടെ വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തെയും വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടർന്ന് കൊലപ്പെടുത്തിയ എരുമയുടെ തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളുകയായിരുന്നു. കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര […]