ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൊബൈൽ പ്രണയം തലയ്ക്ക് പിടിത്തപ്പോൾ ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. ആറുവയസുകാരിയെ ഉപേക്ഷിച്ച് പോയ കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണം ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന് സ്റ്റാനസ്(26) എന്നിവരാണ് പൊലീസ് പിടിയിലായത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ചെറിയ മകളെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരെ കണ്ണൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

സംഭവത്തിൽ ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി