എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകനായ സലാഹഹുദ്ദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലയാളികൾ സഞ്ചരിച്ച റിറ്റ്‌സ് കാർ അമ്മാറമ്പ് കോളനിക്ക് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നകണ്ടെത്തിയത്. കണ്ണവം സ്വദേശിയായ സലാഹുദ്ദീനെ ഇന്നലെയാണ് ആർഎസ്എസ്സുകാർ വെട്ടിക്കൊന്നത്.

കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ (30) കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടലേക്ക് വരികയായിരുന്നു. കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സലാഹുദ്ദീനെ രണ്ടു പേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.

തുടർന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയച്ചത്. സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു