തൃശൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; പെൺകുട്ടി പീഡനവിവരം തുറന്ന് പറയുന്നത് അഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസിലിങ്ങിനിടയിൽ

സ്വന്തം ലേഖകൻ

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വലപ്പാട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തു.

തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി പുതുവീട്ടിൽ ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പതിനേഴ് വയസ്സുണ്ടായിരുന്നപ്പോഴാണ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. വീട്ടുകാരുമായി പെൺകുട്ടി അസ്വാരസ്യത്തിൽ ആയിരുന്നു.

ഇതേതുടർന്ന് ഇരിങ്ങാലക്കുടയിൽ ഒരു അഭയ കേന്ദ്രത്തിൽ ആണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.ഇവിടെ വച്ച് നടത്തിയ കൗൺസിലിങിൽ ആണ് പീഡന വിവരം തുറന്ന് പറഞ്ഞത്.

തുടർന്ന് അഭയ കേന്ദ്രത്തിലെ അധികൃതരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഫാസിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു.