play-sharp-fill

ചാലക്കുടിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടി കൂടിയത് മണിക്കൂറുകൾക്കകം

സ്വന്തം ലേഖകൻ ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (39) പൊലീസ് പിടിയിലായത്. ആളൂർ സ്വദേശിയുടെ ഇറച്ചിക്കടയിൽ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ തറവാടിനടുത്താണ് വാടകക്ക് താമസിച്ച് വന്നിരുന്നത്. യുവാവ് വയോധിക തനിച്ച് താമസിക്കുന്നതറിഞ്ഞ് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കവർച്ചയുടെ വിവരം ഏറെ നേരത്തിനുശേഷമാണ് പുറത്തറിഞ്ഞത്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധിച്ച് […]

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഗർഭിണിയാക്കിയ ശേഷം നാടുവിട്ടു ; ഒളിവിൽപ്പോയ യുവാവിനെ പൊലീസ് പൊക്കിയത് ബംഗളൂരുവിൽ നിന്നും : ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റിന് ശേഷം അടൂർ എസ്.ഐ ശ്രീജിത്തിന്റെ മിന്നൽ നീക്കം

സ്വന്തം ലേഖകൻ അടൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ അടൂർഎസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത് ബംഗളൂരു യലഹങ്കയിൽ നിന്നും. സംഭവത്തിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ സാബു(അപ്പു34)വിനെയാണ് പൊലീസ് സംഘം അതിവിദഗ്ധമായി കുടുക്കിയത്. ഭാര്യയും മക്കളുമുള്ള സാബു അവരിൽ നിന്ന് പിണങ്ങി കഴിയുകയാണ്.ഇതിനിടെയാണ് ഫേസ് ബുക്കിലൂടെ കൗമാരക്കാരിയെ വലയിലാക്കിയത്. പല തവണ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ കുട്ടി വിവരം മറച്ച് വയ്ക്കുകയായിരുന്നു. ഒടുവിൽ അബോർഷൻ നടക്കാത്ത അവസ്ഥയിലാണ് വീട്ടുകാർ വിവരം […]

കണ്ണൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം വീട്ടിൽ തിരികെ എത്തിച്ച സംഭവം : പ്രതികളായ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 22കാരിയെ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ കണ്ണൂർ ചെങ്ങള സ്വദേശിയായ സിയാദ്, അബൂബക്കർ, ബാഷ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ സിയാദ്, അബൂബക്കർ എന്നിവർ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. പിടിയിലായ ബാഷ വ്യാപാരിയാണ്. പ്രതികൾ പെൺകുട്ടിയെ വിജനമായ പ്രദേശത്ത് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. പീഡിപ്പിച്ചതിന് ശേഷം പ്രതികളിലൊരാളായ സിയാദ് രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.രാത്രിയായിട്ടും […]

സ്വത്തുക്കൾ എഴുതി നൽകിയില്ല ; കൊട്ടാരക്കരയിൽ അമ്മൂമ്മയെ കൊലപ്പെടുത്താൻ 24കാരിയായ ചെറുമകളുടെ ശ്രമം ; യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊട്ടാരക്കര: സ്വത്തുക്കൾ എഴുതി നൽകിയില്ലെന്ന് ആരോപിച്ച് വൃദ്ധയെ കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം. സംഭവത്തിൽ അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെയാണ് (80) ചെറുമകൾ തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ സരസമ്മയുടെ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകൾക്ക് എഴുതിനൽകാത്തതാണ് വിരോധത്തിന് കാരണമെന്നും […]

യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; വിവാഹദിനത്തിൽ തന്നെ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത് ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ ചികിത്സാചെലവിനെന്ന് പറഞ്ഞ്

സ്വന്തം ലേഖകൻ മാള: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ആൾ പൊലീസ് പിടിയിൽ. യുവതിയിൽ നിന്നും പണം തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ കണ്ടത്തിൽ ബിനു(കുഞ്ഞുമോൻ41)വാണ് മാളയിൽ അറസ്റ്റിലായത്. വെണ്ണൂർ സ്വദേശിനിയാണു ഇയാളുടെ തട്ടിപ്പിന് ഇരയായത്. പ്രളയക്കെടുതിയിൽ ലഭിച്ച തുകയാണ് ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു. രണ്ടുമാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. യുവതിയുമായുളള വിവാഹദിനത്തിൽ തന്നെ ഇയാൾ മുങ്ങുകയായിരുന്നു.ആദ്യഭാര്യയിൽനിന്ന് നിയമപരമായി വിവാഹമോചനം നേടിയെന്നാണ് ഇയാൾ പെൺകുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും […]

ഏഴുവയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കാമുകനെതിരെയും പൊലീസ് കേസെടുത്തു : നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കുന്നംകുളം : ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. സംഭവത്തിൽ ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി പ്രജിത (29), കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ബുധനാഴ്ച പുലർച്ചയോടെയാണ് പ്രജിതയെ കാണാതായത്. ഇതേതുടർന്ന് ഭർത്താവ് കുന്നംകുളം പൊലീസിൽ ഭർത്താവ് നൽകിയ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ വിവരമറിയുന്നത് . തുടർന്ന് ഇരുവരും പൊലീസ് […]

മാല വാങ്ങാനായി ജ്വല്ലറിയിലെത്തി ഇട്ടുനോക്കിയ ശേഷം ദമ്പതിമാർ ഊരി നൽകിയത് മുക്കുപണ്ടം ; മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു : ദമ്പതിമാർ മോഷ്ടിച്ചത് നാലുപവന്റെ സ്വർണ്ണമാല

സ്വന്തം ലേഖകൻ ആലപ്പുഴ: ജ്വല്ലറിയിൽ നിന്നും നാലുപവന്റെ സ്വർണമാല മോഷ്ടിച്ച മലപ്പുറം സ്വദേശികളായ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ മുല്ലയ്ക്കൽ സംസം ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ആലിശ്ശേരി മദീന ഫ്‌ളാറ്റിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സുധീഷ് (38), ഭാര്യ ഷാനി (31) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സുധീഷിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഷാനി ഒളിവിലാണ്. ഈ മാസം 2ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവർ ജ്വല്ലറിയിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു. […]

ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; പാസ്റ്റർ നായർ അറസ്റ്റിൽ : തട്ടിപ്പ് നടത്തിയത് തൃക്കൊടിത്താനം,ചിങ്ങവനം പ്രദേശങ്ങളിൽ : തട്ടിപ്പുകാരനെ പൊക്കി അകത്താക്കിയത് ചിങ്ങവനം പൊലീസ്

തേർഡ് ഐ ക്രൈം ഡെസ്‌ക് കോട്ടയം : ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ അടിച്ചുമാറ്റിയ തട്ടിപ്പുവീരൻ പാസ്റ്റർ നായർ അറസ്റ്റിൽ. മൂന്നുപേരിൽ നിന്നായി ഒൻപത് ലക്ഷം രൂപം തട്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള പ്രദേശങ്ങളിലായി ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാർ (53) ചിങ്ങവവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ബീൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. ഇത്തിത്താനത്തെ നായർ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്. കേസിൽ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി റിയയുടെ അഭിഭാഷകർ അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പുറമെ കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് […]

തലസ്ഥാനത്ത് ഗുണ്ടാത്തലവന് കൂട്ടായി ഭാര്യയും ; ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയുടെ പൊലീസ് പിടിയിയിൽ. കരിയ്ക്കകം വാഴവിള ആഞ്ജനേയം വീട്ടിൽ സുജിത് കൃഷ്ണൻ (45), ഭാര്യ സിതാര (38) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാത്തലവനും കൂടിയാണ് സുജിത്ത്. പേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പഴയ കൂട്ടാളിയായ ശങ്കർ തനിക്കെതിരായ വിവരങ്ങൾ പൊലീസിന് നൽകി റെയ്ഡ് നടത്തിച്ചെന്ന കാരണത്തിൽ ഇയാളെ സുജിത്തും ഭാര്യയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കാർ ഓടിച്ചിരുന്നത് താരയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ […]