മാല വാങ്ങാനായി ജ്വല്ലറിയിലെത്തി ഇട്ടുനോക്കിയ ശേഷം ദമ്പതിമാർ ഊരി നൽകിയത് മുക്കുപണ്ടം ; മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു : ദമ്പതിമാർ മോഷ്ടിച്ചത് നാലുപവന്റെ സ്വർണ്ണമാല

മാല വാങ്ങാനായി ജ്വല്ലറിയിലെത്തി ഇട്ടുനോക്കിയ ശേഷം ദമ്പതിമാർ ഊരി നൽകിയത് മുക്കുപണ്ടം ; മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു : ദമ്പതിമാർ മോഷ്ടിച്ചത് നാലുപവന്റെ സ്വർണ്ണമാല

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ജ്വല്ലറിയിൽ നിന്നും നാലുപവന്റെ സ്വർണമാല മോഷ്ടിച്ച മലപ്പുറം സ്വദേശികളായ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ മുല്ലയ്ക്കൽ സംസം ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ആലിശ്ശേരി മദീന ഫ്‌ളാറ്റിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സുധീഷ് (38), ഭാര്യ ഷാനി (31) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സുധീഷിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഷാനി ഒളിവിലാണ്. ഈ മാസം 2ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ജ്വല്ലറിയിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു. ഇവർ മാല വാങ്ങാനെന്ന വ്യാജേനയാണ് ഇവർ ജ്വല്ലറിയിൽ എത്തിയത്. മാല തിരഞ്ഞെടുത്ത ശേഷം കഴുത്തിൽ ഇട്ട് നോക്കിയാ ശേഷം കയ്യിൽ കരുതിയിരുന്ന ഇതേ ഡിസൈനിലുള്ള മുക്കുപണ്ടത്തിൽ തീർത്ത മറ്റൊരു മാല കഴുത്തിൽ നിന്നും ഊരി തിരികെ ജീവനക്കാർക്ക് നൽകുകയുമായിരുന്നു.

ജ്വല്ലറിയിലെ സ്വർണ്ണത്തിൽ മുക്കുപണ്ടം കണ്ടത്തിയതിനെ തുടർന്ന് ജ്വല്ലറിക്കാർ പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ദമ്പതികൾ ജ്വല്ലറിയിൽ എത്തിയ ശേഷം മാല കണ്ടുവച്ച ശേഷം അതേ ഡിസൈനിൽ മറ്റൊരു മാല പണിയിക്കുകയായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു.

സംഭവത്തിൽ നോർത്ത് എസ്‌ഐ ടോൾസൺ ജോസഫ്, സിപിഒമാരായ എൻ.എസ്.വിഷ്ണു, സാഗർ, ജോസഫ് ജോയി, സുധീഷ് ചിപ്പി എന്നിവരാണ് പ്രതിയെ പിടികൂടിയത്‌