ഏഴുവയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കാമുകനെതിരെയും പൊലീസ് കേസെടുത്തു : നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

ഏഴുവയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കാമുകനെതിരെയും പൊലീസ് കേസെടുത്തു : നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ

കുന്നംകുളം : ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. സംഭവത്തിൽ ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി പ്രജിത (29), കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച പുലർച്ചയോടെയാണ് പ്രജിതയെ കാണാതായത്. ഇതേതുടർന്ന് ഭർത്താവ് കുന്നംകുളം പൊലീസിൽ ഭർത്താവ് നൽകിയ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ വിവരമറിയുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇരുവരും പൊലീസ് പിടിയിലാവുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുവതിയ്ക്ക് കുഞ്ഞിന് ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കുറ്റത്തിന് കാമുകനെതിരെയും പൊലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.

തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുകയാണ്.