play-sharp-fill

10 ദിവസത്തിനകം ഗവർണറെ വധിക്കും…! ഇ- മെയിൽ വഴി ഭീഷണി സന്ദേശം; കോഴിക്കോട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ- മെയിൽ വഴിയാണ് ഇയാൾ വധഭീഷണി സന്ദേശം അയച്ചത് . 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇ- മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസാണ് ഷംസുദ്ദീൻ […]

‘ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ല’; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയത്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് […]

എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

സ്വന്തം ലേഖകൻ ബാലരാമപുരം: എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും. മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. പഴയ രാഷ്ട്രീയക്കാരനായത് കൊണ്ടാകാം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ‘ഗവർണർ ഇപ്പോൾ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കിൽ പോലും നമ്മുടെ ഈ കൂട്ടം കണ്ടാൽ ഇവിടെ നിന്ന് […]

പോര് മുറുകുന്നു ; പരിധി അതെല്ലാവരും ഓർക്കണം, ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം : ഗവർണറെ തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോര് മുറുകുന്നു. പരിധി അതെല്ലാവരും ഓർക്കണം. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം.പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ പോയതിന് സംസ്ഥാന സർക്കാർ അനുമതി തേടിയില്ലെന്ന് വിമർശിച്ച ഗവർണറെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും […]

വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്

  സ്വന്തം ലേഖകൻ കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് മാർക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തിൽ ഗവർണർ വിശദീകരണം തേടും. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപ്പെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്. സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് രഹസ്യ നമ്പർ […]

മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടി.എൻ പ്രതാപൻ പരിഹസിച്ചു. ചരിത്ര കോൺഗ്രസ് വേദിയിലെ ഗവണറുടെ നടപടി ഗവണമാരുടെ തന്നെ വിശുദ്ധിയെ തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഉചിതം. ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. കേരള […]

കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി ; ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി. എന്നാൽ ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താലാണ് കോണഗ്രസ് ഗവർണറെ അനുസ്മരണ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു. ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണറോട് അവസാനനിമിഷം വരേണ്ടെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലീഡർ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു […]

ഗവർണർ ആരിഫ് ഖാനോട് കെ.കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് ഖാനോട് കെ കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഓഫീസിൽ ഫോണിൽ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം അനുസ്മരണ യോഗത്തിൽ നിന്നും വിട്ടുനിൽക്കണമെങ്കിൽ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവർണറുടെ ഓഫീസ് മറുപടി നൽകി. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കോൺഗ്രസിന് തന്റെ […]