മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ

മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടി.എൻ പ്രതാപൻ പരിഹസിച്ചു. ചരിത്ര കോൺഗ്രസ് വേദിയിലെ ഗവണറുടെ നടപടി ഗവണമാരുടെ തന്നെ വിശുദ്ധിയെ തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഉചിതം.

ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ചരിത്ര കോൺഗ്രസ് വേദിയിൽ വച്ച് ചരിത്രകാരനായ ഇർഫാൻ ഹബീബും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ വാക്കേറ്റവും ചടങ്ങിൽ വച്ച് ഗവർണർ നടത്തിയ പരസ്യ വിമർശനത്തേയും തുടർന്ന് സംസ്ഥാനത്തെ ഇടതുവലതു മുന്നണികൾ ഗവർണർക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്.

ഗവർണറെ പിന്തുണച്ച് ബിജെപിയും രംഗത്തു വതോടെ വിഷയം പുതിയ വിവാദങ്ങളിലേക്ക് വഴിമാറി. തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഗവർണർ വിവിധ മാധ്യമങ്ങളിൽ എത്തിയിരുന്നു.