പോര് മുറുകുന്നു ; പരിധി അതെല്ലാവരും ഓർക്കണം, ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം : ഗവർണറെ തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്

പോര് മുറുകുന്നു ; പരിധി അതെല്ലാവരും ഓർക്കണം, ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം : ഗവർണറെ തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോര് മുറുകുന്നു. പരിധി അതെല്ലാവരും ഓർക്കണം. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം.പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ പോയതിന് സംസ്ഥാന സർക്കാർ അനുമതി തേടിയില്ലെന്ന് വിമർശിച്ച ഗവർണറെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കർ വിശദീകരിച്ചു.നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേയും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കേരള ഗവർണർക്കെതിരേയും വിമർശനവുമായി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. സർവകലാശാലകളിലും രാജ്ഭവനുകളിലും ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group