കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി ; ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ

കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി ; ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി. എന്നാൽ ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താലാണ് കോണഗ്രസ് ഗവർണറെ അനുസ്മരണ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു.

ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണറോട് അവസാനനിമിഷം വരേണ്ടെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലീഡർ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ ആവശ്യം ഗവർണർ പരസ്യമാക്കി ട്വീറ്റ് ചെയ്തു. എതിരഭിപ്രായങ്ങളെ തിരസ്‌ക്കരിക്കരുതെന്നും വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും വ്യക്തമാക്കി. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താൻ. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആരുമായും ചർച്ചക്ക് തയ്യാറാണെന്നായിരുന്നു ഗവർണറുടെ ട്വീറ്റ്. ഗവർണറുടെ ട്വിറ്റിൽ പ്രതിപക്ഷനേതാവിന്റെ ഓഫീസിനും കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ട്.