വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ.

യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തിലാണ് വി.സിന് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. സ്വതന്ത്ര കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് വി എസ് വോട്ട് ചെയ്യാത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണ തുടർച്ചയുണ്ടായാൽ അതിൽ വിഎസിന്റെ വോട്ടുണ്ടാകില്ലെന്ന് സാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ തന്നെ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

കൊച്ചുമകൻ അർജ്ജുന്റെ കന്നി വോട്ട് കൂടിയായിരുന്നു.എൺപത് വയസ്സ് പിന്നിട്ടവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. അതാത് മണ്ഡലത്തിൽ തന്നെ താമസിച്ചാൽ മാത്രമേ എൺപത് വയസ്സിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കുവെന്ന നിബന്ധന നിലവിലുണ്ട്.

മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പട്ടികയിൽ വിഎസിന്റെയും ഭാര്യയുടേയും പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിഎംജിയിൽ മകന്റെ വീട്ടിലാണ് വി എസ് താമസിക്കുന്നത്. അതുകൊണ്ടാണ് വോട്ടു ചെയ്യാൻ കഴിയാത്തത്.

കോവിഡിനിടയിലും ആവേശം ഒട്ടും ചോരാതെയാണ് ജനങ്ങൾ ഇക്കുറി വോട്ട് ചെയ്യാനെത്തിയത്. അതേസമയം കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മർസെൽനാസ് സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്‌കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയത്തിന് പുറമെ ആറന്മുളയിലെ വള്ളംകുളത്തും വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. ഗോപിനാഥ കുറുപ്പാണ് (65)മരിച്ചത്. കുഴഞ്ഞു വീണയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

യന്ത്രതകരാറിനെ തുടർന്ന് കോട്ടയം ചിറക്കടവിൽ നാൽപതിലേറെപ്പേർ പേർ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാർ മൂലം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർക്ക് വോട്ടുചെയ്യാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.

ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുമ്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771 ആണ്.