ജനം വിധിച്ചു, ക്യാപ്റ്റന്‍ തുടരുക; കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം; വരാനിരിക്കുന്നത് പിണറായി യുഗം

ജനം വിധിച്ചു, ക്യാപ്റ്റന്‍ തുടരുക; കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം; വരാനിരിക്കുന്നത് പിണറായി യുഗം

Spread the love

തേര്‍ഡ് ഐ ന്യൂസ്

കോട്ടയം: ചരിത്രമാവുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ച നേടി ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ വഴിമാറിയത് ചരിത്രമാണ്.

സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ലൈഫ് മിഷന്‍ അഴിമതി, മുന്നാക്കസംവരണം തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ വേട്ടയാടിടിയ സര്‍ക്കാരാണ് ഇപ്പോള്‍ അധികാര കസ്സേര അഭിമാനത്തോടെ പിടിച്ചെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിനെതിരെ വന്ന വിവാദങ്ങളും, പ്രതിപക്ഷ കക്ഷികള്‍ നടത്തിയ നിരന്തര ആക്രമണങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളെ നിഷ്ഫലമാക്കുമോയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയിരുന്നത്.

എന്നാല്‍, വിവാദങ്ങള്‍ക്ക് പിറകേ പോകാതെ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് തേടുകയെന്ന പിണറായിയുടെ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്.

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ പതിവായി ആവര്‍ത്തിക്കുന്ന ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിന്റെ ഏഴയലത്ത് പോലും വന്നില്ല.

പ്രളയമായും നിപ്പയായും കൊവിഡായും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും ജനങ്ങള്‍ ഇടത് മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യു ഡി എഫ്, ബി ജെ പി നേതാക്കള്‍ക്ക് കരണത്തേറ്റ അടിയാണ് സംസ്ഥാനത്തെ തുടര്‍ഭരണം.

ഫലങ്ങള്‍ ഇങ്ങനെ;