സിപിഎമ്മുമായി ഭിന്നതയില്ല; പാലായിലടക്കം ധാരണ പാലിക്കും: കേരള കോൺ.(എം).പാലായില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം…
തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മുമായിട്ടുള്ള ധാരണയില്‍ ഭിന്നതയില്ലെന്ന് കേരളകോണ്‍ഗ്രസ് എം. പാലായില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.അതേസമയം സിപിഎം ആദ്യഘട്ടം മുതല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൗണ്‍സിലറെ കേരള കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാലാ നഗരസഭയിലെ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായുണ്ടാക്കിയ കരാര്‍ കേരളകോണ്‍ഗ്രസ് ലംഘിച്ചു എന്നതായിരുന്നു സിപിഎമ്മിന്റെ ഇന്നലെവരെയുള്ള ആരോപണം. എന്നാല്‍ കരാര്‍ ലംഘിക്കില്ലെന്ന ഉറപ്പ് പാര്‍ട്ടി ചെയര്‍മാന്‍ തന്നെ നല്‍കി കഴിഞ്ഞു 2020 ഡിസംബറില്‍ ഒപ്പിട്ട കരാറില്‍ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് മാത്രമാണ് ധാരണ.ആര്‍ക്ക് നല്‍കുമെന്നത് […]