ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്ര നേട്ടം; കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം കരുത്ത് തെളിയിച്ചു.

ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്ര നേട്ടം; കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം കരുത്ത് തെളിയിച്ചു.

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം കൂടി മുന്നണിയില്‍ എത്തിയതോടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്രവിജയം നേടി.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണവും തൊടുപുഴ നഗരസഭയും നാല് ബ്‌ളോക്ക് പഞ്ചായത്ത് ഭരണവും മുപ്പതോളം ഗ്രാമപഞ്ചായത്തുകളും നേടി.

വൈദ്യുതി വകുപ്പ് മന്ത്രി എംഎംമണിയുടെയും ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെയും സ്വന്തം നാട്ടില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തില്‍ പത്തിലും എല്‍ഡിഎഫ് ഭരണം പിടിച്ചു.3,ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, മൂന്ന് ബ്‌ളോക്കില്‍ ഭരണം ഇവയെല്ലാം ഇടത് മുന്നണി ക്കൊപ്പമാണ്.സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇവിടെ.കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ തട്ടകം കൂടിയാണ് ഇവിടം.

ജോസ് വിഭാഗത്തിന്റെ കടന്നു വരവോടെ ജില്ലയിലാകെ ഇടത് മുന്നണിക്ക് വലിയ മേല്‍ക്കൈ വന്നിരിക്കുകയാണ്.തൊടുപുഴ.ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ യുഡിഎഫിന് ആയത്. തൊടുപുഴയിലെ നഗരസഭയിലും സമീപമുള്ള കരിമണ്ണൂര്‍ ഉടുമ്പന്നൂര്‍ വെള്ളിയാമറ്റം, എന്നീ പഞ്ചായത്തുകളിലും ഇടതുഭരണം ആണ്, ഇടുക്കി നിയോജകമണ്ഡലത്തില്‍ ഒന്‍പതില്‍ നറുക്കെടുപ്പിലൂടെ ലഭിച്ച വാഴത്തോപ്പ് ഉള്‍പ്പെടെ കാമാക്ഷി, അറക്കുളം, എന്നീ പഞ്ചായത്തുകള്‍ അടക്കം അഞ്ചിടത്ത് എല്‍ഡിഎഫ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അവര്‍ നേടി, ദേവികുളം, പീരുമേട് നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് ജില്ലാ പഞ്ചായത്ത്കളും ഇടതുമുന്നണി ഭരണത്തിലേറി. ഇടുക്കി ജില്ലയില്‍ ജോസ് വിഭാഗത്തിന് ഇടതുമുന്നണിക്ക് ഭരണമുള്ള 31 പഞ്ചായത്തുകളില്‍ 27ഇടത്ത് പ്രസിഡന്റ് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍വിവിധ ടേമുകളില്‍ ലഭിക്കും. ഒരംഗം മാത്രമുള്ള ജില്ലാ പഞ്ചായത്തിലും ഒരു വര്‍ഷം അധ്യക്ഷ സ്ഥാനം ലഭിക്കും. നിലവില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവര്‍ക്കാണ്.
കഴിഞ്ഞ കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം ഒന്നിച്ചു നിന്ന സാഹചര്യത്തില്‍ പോലും ഇത്രയും ത്രിതലപഞ്ചായത്ത് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നില്ല.

മധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയം അപ്രാപ്യമായിരുന്ന ഇടത് മുന്നണിയ്ക്ക് ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ ലഭിച്ച മേല്‍ക്കൈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തുടര്‍ഭരണം ഉറപ്പിക്കാന്‍ കഴിയും എന്നുള്ളത് സുവ്യക്തമായ കാര്യമാണ്.
ഇടുക്കി പോലെ യുള്ള യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കാന്‍ ഇടത് മുന്നണിയ്ക്ക് ജോസ് വിഭാഗത്തിന്റെ കടന്നു വരവ് തുണയായേക്കും..