ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്; കെ ബി ഗണേഷ് കുമാറിൻ്റെ വിവാദ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഐ എം എ; ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ പെരുകുന്നുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ഈ മാസം 17 ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചുമാണ് ഡോക്ടര്‍മാര്‍ സമരം നടത്തുക. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന […]

ആക്രമണ സ്വഭാവം കാണിച്ചത് അതികഠിനമായ വേദനകൊണ്ടാകാം; പി.ടി 7ന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ നടപടി; ആനയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ തയ്യാര്‍- ഗണേഷ്‌കുമാര്‍

സ്വന്തം ലേഖകൻ കൊല്ലം: പരിക്കേറ്റ കാട്ടാന പി.ടി.7 ന്റെ (ധോണി) ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകാമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അതികഠിനമായ വേദന കാരണമാകാം ആന ആക്രമണ സ്വഭാവം കാണിച്ചതെന്നും പി.ടി 7ന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സർവലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവൻ. അത് വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും പ്രഗൽഭരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് […]

അവസാനകാലത്ത് അച്ഛനെ നോക്കിയത് ഗണേഷ് ; ആദ്യ വില്പത്രം എഴുതിയത് അച്ഛനും മകനും തമ്മിൽ ഇടഞ്ഞു നിന്ന കാലത്ത് ; പിന്നീട് പിള്ള തന്നെ വില്പത്രം മാറ്റി എഴുതി; എംസി റോഡില്‍ കോടികള്‍ മതിക്കുന്ന 15 ഏക്കര്‍ റബ്ബര്‍ തോട്ടവും അഞ്ചരയേക്കര്‍ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകള്‍ക്ക് തൃപ്തി പോരാ; ചേച്ചിയുടെ വാശി അനുജന്റെ രാഷ്ട്രീയഭാവി കുളംതോണ്ടുമോ??

സ്വന്തം ലേഖകൻ  കൊല്ലം: ഗണേശ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തു വിടുമെന്നു ഗണേശിന്റെ സഹോദരി ഉഷ മോഹന്‍ദാസ്. ‘ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ കണ്ടുവെന്നതു സത്യമാണ്. അതു കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ടു തന്നെയാണ്. അച്ഛന്റെ വില്‍പത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോള്‍ പുറത്തുവിടാം’- ഉഷ പറഞ്ഞു. 3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും […]

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ നടി ആേ്രകസില്‍ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാര്‍ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. കഴിഞ്ഞ ദിവസം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ് […]

നടിയെ പീഡിപ്പിച്ച കേസ് : മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയെന്ന് പൊലീസ് ; കത്തുകളിലൂടെയും ഭീഷണി തുടർന്നുവെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ കാസർകോട്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി. വിപിൻലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയതെന്ന് ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറാണെന്ന് ബേക്കൽ പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി ബേക്കൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻ ലാലിനെ കാണാൻ പ്രദീപ് കുമാർ എത്തിയത്. തൃക്കണ്ണാട്ടെ […]