ലൗ ജിഹാദ് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാക്കി ജോസ് കെ മാണി; ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അറിയില്ലെന്നും ജോസ് കെ മാണിയോട് ചോദിക്കൂവെന്നും പിണറായി വിജയന്‍; മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് എംഎം മണി; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസ സമൂഹം ഇടതിന് എതിരാകുമോ?; മുന്നണിയില്‍ കരടായി ജോസും കൂട്ടരും

സ്വന്തം ലേഖകന്‍ കൊച്ചി : ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സി ബി സി രംഗത്ത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്ന് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]

കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

സ്വന്തം ലേഖകന്‍ കോട്ടയം: മാണി സി കാപ്പന് പാലായില്‍ പിന്തുണയേറുമ്പോള്‍ ജോസ് കെ. മാണിയെ രംഗത്തിറക്കി കാപ്പനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നീക്കം. ഞായറാഴ്ച മുതല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും. പാലായില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ.മാണി ഒരാഴ്ചയ്ക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും. കാപ്പന്റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]

പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; പൂഞ്ഞാറില്‍ കളമുറപ്പിക്കാന്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍; സ്റ്റീഫന്‍ ജോര്‍ജ് കടുത്തുരുത്തിയിലേക്കോ? ; ചങ്ങനാശ്ശേരിയില്‍ സുകുമാരന്‍ നായരുടെ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രമോദ് നാരായണന്‍ എത്തിയേക്കും: കോട്ടയത്ത് സീറ്റ് ചര്‍ച്ചകള്‍ സജീവം

സ്വന്തം ലേഖകന്‍ കോട്ടയം: കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ക്ക് അവസാനം. പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്‍പ് നടന്ന ചര്‍ച്ചയില്‍ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നല്‍കുന്നത് പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചിരുന്നു. പക്ഷേ, സീറ്റുകളുടെ എണ്ണം 10 ആയി കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പക്ഷേ, ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല എന്നാണ് സൂചന. സാധാരണ യുഡിഎഫിലാണ് സീറ്റ് […]

ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് എല്‍ഡിഎഫില്‍ പോയതും അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയതും എന്നെ ബാധിക്കുന്ന വിഷയമല്ല; പരാതി കൊടുത്ത എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരും; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി സരിത സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സോളാര്‍ സംരംഭക സരിത രംഗത്തെത്തി. താന്‍ ആര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും സരിത പറഞ്ഞു. സോളാര്‍ കേസില്‍ എ പി അബ്ദുളളക്കുട്ടിക്കും ജോസ് […]

തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട ; പാലാ സീറ്റ് വിട്ടുകൊടുത്തിട്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മാണി സി കാപ്പൻ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ ഏറ്റവും കൂടുതൽ തർക്കവും അവകാശ വാദവും ഉയർന്ന് കേൾക്കുന്ന സീറ്റാണ് പാലാ. പാലാ എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി.കാപ്പൻ പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകില്ലെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തു തീർപ്പിനില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താൻ പാലാ സീറ്റിലാണ് മൽസരിച്ച് വിജയിച്ചത്.അങ്ങനെ മൽസരിച്ച് വിജയിച്ച സീറ്റ് തരുവോയെന്ന് ചോദിച്ച് പുറകെ ചെല്ലേണ്ട കാര്യമില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. […]