ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് എല്‍ഡിഎഫില്‍ പോയതും അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയതും എന്നെ ബാധിക്കുന്ന വിഷയമല്ല; പരാതി കൊടുത്ത എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരും; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി സരിത

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സോളാര്‍ സംരംഭക സരിത രംഗത്തെത്തി. താന്‍ ആര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും സരിത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാര്‍ കേസില്‍ എ പി അബ്ദുളളക്കുട്ടിക്കും ജോസ് കെ മാണിക്കുമെതിരെ അന്വേഷണം വേണമെന്ന നിലപാടിലാണ് സരിത. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എ പി അബ്ദുളളക്കുട്ടി ബി ജെ പിയില്‍ പോയതും ജോസ് കെ മാണി എല്‍ ഡി എഫില്‍ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

എ പി അബ്ദുളളക്കുട്ടി ബി ജെ പിയില്‍ പോയോ ജോസ് കെ മാണി എല്‍ ഡി എഫില്‍ പോയോ മറ്റുളളവര്‍ കോണ്‍ഗ്രസില്‍ തുടരുന്നോ ഇതൊന്നും തന്റെ വിഷയമല്ല. ജോസ് കെ മാണി ഉള്‍പ്പടെ താന്‍ ആര്‍ക്കെതിരെ എല്ലാം പരാതി കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെ എല്ലാം അന്വേഷണം വേണം. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അനുഭാവിയല്ലെന്നും പരാതിക്കാരി പ്രതികരിച്ചു.

പല സ്ത്രീകളും ഇതിനുളളില്‍ ഇരയാണ്. പക്ഷെ പലരും മൗനം പാലിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ടായിക്കാണാം. തനിക്ക് നേട്ടം വേണ്ട. ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാന്‍ പാടില്ലെന്ന് മാത്രമാണ് പറയാനുളളതെന്നും പരാതിക്കാരി വ്യക്തമാക്കി.