കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്.

1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത്പക്ഷത്തെത്തിയ ജോസ് കെ മാണി പക്ഷം ജോസഫ് വിഭാഗത്തിനെതിരെ കോടതിയില്‍ ജയിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ.് കെ മാണി പക്ഷം. ജോസഫ് – മാണി വിഭാഗങ്ങള്‍ നേര്‍ക്കു നേര്‍ പോരാടുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ പരാജയം യുഡിഎഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. മികച്ച പ്രചരണം നടത്താനായാല്‍ വിജയിക്കാനാവും എന്നാണ് ജോസ് പക്ഷത്തിന്റെ പ്രതീക്ഷ. ഇതിനെ പ്രതിരോധിക്കാന്‍ നിലവിലെ എംഎല്‍എ മോന്‍സ് ജോസഫിനെ തന്നെ കളത്തിലിറക്കാനാണ് യുഡിഎഫ് തീരുമാനം.

മാണി വിഭാഗം സ്റ്റീഫന്‍ ജോര്‍ജിനെയാണ് കളത്തിലിറക്കാന്‍ സാധ്യത. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം ജോയ് തന്നെ ഇവിടെ നിന്ന് മത്സരിക്കണം എന്നാണ്. നാല് തവണ എംഎല്‍എയായ മോന്‍സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസുകാര്‍ ജോസിനൊപ്പമാണോ ജോസഫിനൊപ്പമാണോ എന്നും ഫലം വരുമ്പോള്‍ അറിയാം. കടുത്തുരുത്തിയിലെ മണ്ണ് മൂര്‍ച്ചയേറിയ പോരാട്ടത്തിനാണ് കളമൊരുക്കുന്നത്.