video
play-sharp-fill

മോദി സ്റ്റേഡിയത്തിൽ ആറാടി ‘ഗിൽ’..!അടിച്ചുപറത്തിയത് 10 സിക്‌സറും ഏഴ് ഫോറും; രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് പാണ്ഡ്യപ്പട ..!! തുടർച്ചയായ രണ്ടാം തവണ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

സ്വന്തം ലേഖകൻ അഹമ്മദാബാദ് : രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു. 2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 […]

അടിച്ചു തകർത്ത് പ്രഭ്സിമ്രൻ, എറിഞ്ഞു വീഴ്ത്തി ബ്രാര്‍! പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്..! തോറ്റ് മടങ്ങി ഡൽഹി..! പഞ്ചാബ് കിങ്സിന് 31 റൺസ് വിജയം

സ്വന്തം ലേഖകൻ ന്യൂഡൽഹി∙ ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച് പഞ്ചാബ് കിങ്‌സ്. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ അവസാനിച്ചു. മികച്ച ബോളിങ് കാഴ്ച്ചവച്ചതാണ് പഞ്ചാബിന് തുണയായത്. ഓപ്പണർ ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ്, ഫിലിപ്പ് സോർട്ട് 17 പന്തിൽ 21 റൺസ് എന്നിവർ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം കാഴച്ചവച്ചെങ്കിലും വിജയം നേടനായില്ല. മിച്ചൽ മാർഷ് നാല് പന്തിൽ മൂന്ന്, റിലേ റൂസോ അഞ്ച് പന്തിൽ അഞ്ച്, അക്സർ […]

രഹാനെയുടെ മാസ്റ്റര്‍ ക്ലാസ്! വാങ്കഡയില്‍ മാസായി ചെന്നൈ! മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ തേരോട്ടം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറിൽ വെറും 18.1 ഒവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഐപിഎല്ലിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ മത്സരം പൊതുവിൽ ത്രില്ലർ ആവാറാണ് പതിവ് എന്നാൽ ഇന്നലെ വാങ്കഡെയിൽ ചെന്നൈയുടെ ഏകാധിപത്യമാണ് മത്സരത്തിൽ […]

ഐപിഎലിൽ ഋഷഭ് പന്ത് ഇല്ല ; പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും; ഇത്തവണ നല്ല സീസൺ പ്രതീക്ഷിക്കുന്നു: സൗരവ് ഗാംഗുലി

സ്വന്തം ലേഖകൻ ന്യൂഡൽഹി:ഇന്ത്യൻ വിക്കറ്റ് കീപ്പറും ഡൽഹി ക്യാപ്റ്റിറ്റൽസ് ക്യാപ്റ്റനുമായ ഋഷഭ് പന്ത് വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ലെന്ന് സൗരവ് ഗാംഗുലി. വാഹനാപകടത്തിൽ പരുക്കേറ്റതിനാലാണ് പന്ത് കളിയ്ക്ക് ഇറങ്ങാത്തതെന്ന് ബിസിസിഐയുടെ മുൻ പ്രസിഡൻ്റും ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റുമായ സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് വാഹനാപകടത്തിൽ പന്തിനു പരുക്കേറ്റത്. അമിതവേഗത്തിലെത്തിയ പന്തിൻ്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല. ഡൽഹി ക്യാപിറ്റൽസുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്. നല്ല ഒരു ഐപിഎൽ സീസണാവും ടീമിന്. ഞങ്ങൾ നല്ല […]

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ; ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലം

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേയ്ക്കുള്ള ( ഐ പി എൽ) താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടത്താൻ തീരുമാനം. ബി സി സി ഐയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. താരലേലത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂൾ, ബംഗളൂരു, ന്യൂഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും അവസാനം […]

ഐ പി എല്‍ മത്സരങ്ങള്‍ റദ്ദാക്കി; ഡൽഹി, ചെന്നൈ ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ കോവിഡ് ബാധ ; മത്സരങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ബി സി സി ഐ

സ്വന്തം ലേഖകന്‍ മുംബൈ: ഐ പി എല്‍ മത്സരങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചു. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ തീരുമാനം താല്ക്കാലികമാണെന്നും ഐ പി എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.   ബി.സി.​സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാഹുൽ ശുക്ലയാണ്​ ഇക്കാര്യം വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ വ്യക്തമാക്കിയത്​. രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സപ്പോർട്ടിങ്​ സ്റ്റാഫുകൾക്കുമിടയിൽ കോവിഡ്​ ബാധ കൂടിയതിന്​ പിന്നാലെയാണ്​ തീരുമാനം.   കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ഡൽഹി കാപിറ്റൽസ്​ ക്യാമ്പുകളിലും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഹൈദരാബാദ്​ […]

ഞാൻ എഴുതി ഒപ്പിട്ട് തരാം, ഐ.പി.എൽ നടന്നാലും ഇല്ലെങ്കിലും ഹർദ്ദിക് പാണ്ഡ്യ ടി20 ടീമിൽ ഉണ്ടാകും : ഹർഭജൻ സിംഗ്

സ്വന്തം ലേഖകൻ മുംബൈ : ഇത്തവണ ഐ.പി.എൽ. നടന്നാലും ഇല്ലെങ്കിലും ടി20 ലോകകപ്പിനുള്ള ടീമിൽ ഹർദ്ദിക് പാണ്ഡ്യ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി ഹർഭജൻ സിംഗ്. അത് ഞാൻ എഴുതി എഴുതി ഒപ്പിട്ട് തരാമെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഐ.പി.എല്ലിലെ ഫോമും പ്രകടനവും പരിഗണിച്ചായിരിക്കും ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ തിരഞ്ഞെടുക്കുകയെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ അമിത പ്രതീക്ഷ പങ്കുവെച്ചാണ് ഹർഭജൻ രംഗത്ത് എത്തിയത്. ഇപ്പോഴത്തെ ഇന്ത്യൻ ടീം അത്ര സന്തുലിതമല്ലെന്നും ഹാർദിക് കൂടി […]

ഐപിഎൽ ലേലം ; ഇത്തവണ അഞ്ച് കേരള താരങ്ങൾ

  സ്വന്തം ലേഖിക മുംബൈ : ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും.ലേലത്തിൽ അഞ്ച് മലയാളികൾ ആണ് ഉള്ളത്. സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന,വിഷ്ണു വിനോദ്,എസ്. മിഥുൻ എന്നിവരാണ് കേരള താരങ്ങൾ . ഇവർ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ളത് റോബിൻ ഉത്തപ്പക്കാണ്.1.5 കോടിയാണ് അടിസ്ഥാന വില. ക്യാപ്റ്റൻ സച്ചിൻ ബേബി 20 ലക്ഷം, ജലജ് സക്‌സേന 30 ലക്ഷം, വിഷ്ണു വിനോദ ്20 ലക്ഷം, എസ്. മിഥുൻ 20 […]