മോദി സ്റ്റേഡിയത്തിൽ ആറാടി ‘ഗിൽ’..!അടിച്ചുപറത്തിയത് 10 സിക്‌സറും ഏഴ് ഫോറും;  രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് പാണ്ഡ്യപ്പട ..!! തുടർച്ചയായ രണ്ടാം തവണ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

മോദി സ്റ്റേഡിയത്തിൽ ആറാടി ‘ഗിൽ’..!അടിച്ചുപറത്തിയത് 10 സിക്‌സറും ഏഴ് ഫോറും; രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് പാണ്ഡ്യപ്പട ..!! തുടർച്ചയായ രണ്ടാം തവണ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (38 പന്തിൽ 61), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 8)0 നേഹൽ വധേര (3 പന്തിൽ 4), വിഷ്ണു വിനോദ് (7 പന്തിൽ 5), ടിം ഡേവിഡ് (3 പന്തിൽ 2), ക്രിസ് ജോർദാൻ (5 പന്തിൽ 2), പിയൂഷ് ചൗള (പൂജ്യം), കുമാർ കാർത്തികേയ (7 പന്തിൽ 6), ജേസൻ ബെഹ്‌റൻഡോർഫ് (5 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. ഗുജറാത്തിനായി മോഹിത് ശർമയ്ക്കു പുറമേ മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ജോഷ്വാ ലിറ്റിൽ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാഴ്ച മുൻപ് ഐപിഎല്ലിൽ തന്റെ കന്നി സെഞ്ച്വറി കുറിച്ചിട്ട അതേ സ്റ്റേഡിയത്തിൽ മറ്റൊരു സെഞ്ച്വറി കൂടി അടിച്ചുകൂട്ടി 23കാരനായ ശുഭ്മാൻ ഗിൽ. മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും ഒരു ദയയുമില്ലാതെയാണ് ഗിൽ അതിർത്തി കടത്തിയത്. 60 പന്തിൽ നിന്ന് 129 റൺസ് എടുത്താണ് ഗിൽ മടങ്ങിയത്.

ഐപിഎൽ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗിൽ തികച്ചത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു . 2016ൽ കോലിയും 2022ൽ ജോസ് ബട്ലറും നാല് സെഞ്ചറികൾ വീതം നേടിയിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ സെഞ്ചറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാൻ ഗിൽ. ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തിൽ സെഞ്ചറി തികച്ച ഗിൽ, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു

Tags :