തലസ്ഥാനത്ത് നടുറോഡിൽ വീണ്ടും അതിക്രമം; കുട്ടികളടക്കം കുടുംബം സഞ്ചരിച്ചിരുന്ന കാ‍ർ അടിച്ചു തക‌ർത്തു.കോട്ടയം സ്വദേശിയായ ജോർജും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

തലസ്ഥാനത്ത് വീണ്ടും നടുറോഡിൽ വീണ്ടും ആക്രമണം,​ ബാലരാമപുരം ജംഗ്ഷനിൽ ആണ് എട്ടുവയസിൽ താഴെയുള്ള മൂന്നുകുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്തത്. കോട്ടയം സ്വദേശിയായ ജോർജും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ തൊട്ടുമുന്നിൽ പോയ കാറിന്റെ പുറകിൽ തട്ടിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ശ്രീകാര്യം സ്വദേശിയായ അജിത് കുമാർ ആണ് മുൻപിലെ കാറിലുണ്ടായിരുന്നത്. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത്കുമാർ ജോർജും കുടുംബവും സഞ്ചരിച്ച കാ‍ർ […]

ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊട്ടേഷൻ സംഘം മാതാപിതാക്കളെയും സഹോദരനേയും മർദ്ദിച്ചു; നടപടി എടുക്കാതെ ഉരുണ്ടു കളിച്ച് കഞ്ഞിക്കുഴി പൊലീസ്

സ്വന്തം ലേഖകൻ  ഇടുക്കി : കഞ്ഞിക്കുഴി തെള്ളക്കാനത്ത്  പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതായി  പരാതി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്  പൊലീസ് ഉദ്യോഗസ്ഥനും യുവാവും  തർക്കം ഉണ്ടായിരുന്നു.  തർക്കത്തെ തുടന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവെത്തി ബൈക്ക് യാത്രക്കാരനോട് ക്ഷമ പറയുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ  പൊലീസ് ഉദ്യോഗസ്ഥനേയും പ്രായമായ പിതാവിനേയും ,മാതാവിനേയും, സഹോദരനേയും ഇവരുടെ വീട്ടിലെത്തി ബൈക്ക് യാത്രക്കാരനായ യുവാവും പിക്കപ്പിലെത്തിയ ഗുണ്ടകളും കയ്യേറ്റം  ചെയ്യുകയും റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയുമായിരുന്നു. സഹോരന്റെ മുഖത്ത് കല്ലിന്  ഇടിച്ച് […]

ഉത്സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് യുവാക്കൾ ; അക്രമം ചോദ്യം ചെയ്ത പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി ;  പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ   മാരാകായുധങ്ങളുമായെത്തിയ യുവാക്കളുടെ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അക്രമം ചോദ്യം ചെയ്ത  പൊലീസുകാരെ കയ്യേറ്റം ചെയ്ത അക്രമികൾ പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറി.  സംഭവുമായി ബന്ധപ്പെട്ട്  പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിയടക്കം  മൂന്നുപേർ കടയ്ക്കാവൂര്‍ പൊലീസ് പിടിയിൽ . കടയ്ക്കാവൂര്‍ രാമരച്ചംവിള മാടന്‍നട ദേവീക്ഷേത്രത്തിലെ ഉല്‍സവ ഘോഷയാത്രയ്ക്കിടെയായിരുന്നു അക്രമ  സംഭവം അരങ്ങേറിയത്. കീഴാറ്റിങ്ങല്‍ ചരുവിളവീട്ടില്‍ ഐഷര്‍(20), മേല്‍കടയ്ക്കാവൂര്‍ എ.കെ.നഗര്‍ ഗോകുലത്തില്‍ ഗോകുല്‍(19) എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബാലനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഘോഷയാത്രയിക്കിടെ പെണ്‍കുട്ടിയോട്  യുവാക്കളിൽ ചിലർ […]

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂർ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനും കുടിപ്പക തീർക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഏറ്റുമാനൂരിൽ അരമണിക്കൂർ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. രാത്രി 8.45 ന് ക്വൊട്ടേഷൻ സംഘം പത്ര വ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശി ജഗൻ ഫിലിപ്പിനെയാണ് ( 33 ) ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒൻപതേകാലോടെ മനയ്ക്കപ്പാടം മേൽപ്പാലത്തിന് അടിയിൽ വച്ചാണ് ജഗനെ ഗുണ്ടാസംഘം ആക്രമിച്ചത്. […]