Spread the love

തലസ്ഥാനത്ത് വീണ്ടും നടുറോഡിൽ വീണ്ടും ആക്രമണം,​ ബാലരാമപുരം ജംഗ്ഷനിൽ ആണ് എട്ടുവയസിൽ താഴെയുള്ള മൂന്നുകുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്തത്. കോട്ടയം സ്വദേശിയായ ജോർജും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

ഇവർ സഞ്ചരിച്ചിരുന്ന കാർ തൊട്ടുമുന്നിൽ പോയ കാറിന്റെ പുറകിൽ തട്ടിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ശ്രീകാര്യം സ്വദേശിയായ അജിത് കുമാർ ആണ് മുൻപിലെ കാറിലുണ്ടായിരുന്നത്. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത്കുമാർ ജോർജും കുടുംബവും സഞ്ചരിച്ച കാ‍ർ അടിച്ചുതകർക്കുകയായിരുന്നു. ജോർജിന്റെ പരാതിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.