താറാവ്, പന്നിയിറച്ചി, ടർക്കി ട്രീറ്റുകൾ, സാൽമൺ, ഐസ്‌ക്രീം മുതൽ കനൈൻ കപ്പുച്ചിനോകൾ വരെ; നായ്ക്കൾക്ക് ഭക്ഷണം കഴിക്കാനായി കഫെ..!
സ്വന്തം ലേഖകൻ വളർത്തു മൃഗങ്ങൾ ഇന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അതിൽ നായ്ക്കൾക്കാണ് കൂടുതൽ പ്രാധാന്യം നൽകാറ്. കഴിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണങ്ങളും താമസിക്കാൻ പ്രത്യേക സൗകര്യങ്ങളും എന്തിനേറെ യാത്ര ചെയ്യാൻ വാഹനങ്ങൾ പോലും പലരും ഒരുക്കാറുണ്ട്. പലരും ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റുകൾ തേടുമ്പോൾ തങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് കൂടി ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഇടങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. Qqഎന്നാൽ നായ്ക്കൾക്ക് മാത്രമായി ഒരു കഫെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു കഫെയുണ്ട്..! നമ്മുടെ നാട്ടിൽ ഇത് അത്ര പ്രചാരത്തിലേക്ക് വന്നിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിൽ […]