ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണ്ണായകം ; ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ  ശക്തി കുറയാൻ    സാധ്യത. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള വിദൂരസാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിലുണ്ട്. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണായകമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പോയ രണ്ടുവർഷവും കേരളത്തിൽ പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളിൽ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂൺ, ജൂലൈ […]

കൊറോണയ്ക്ക് പിന്നാലെ പ്രളയവും..? ഇക്കൊല്ലവും പ്രളയം ഉണ്ടാവുമെന്ന വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനത്തിന് പിന്നാലെ അന്വേഷണ പെരുമഴ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിൽ കൊറോണയ്ക്ക് പിന്നാലെ ഇക്കൊല്ലവും പ്രളയം ഉണ്ടാകുമെന്ന് തമിഴ്‌നാടിന്റെ വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനം. വെതർമാന്റെ പ്രവചനത്തിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ ആശങ്ക നിറഞ്ഞ അന്വേഷണങ്ങളുടെ പെരുമഴയാണ്. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016 ൽ വാർധ ചുഴലിക്കാറ്റിനു മുമ്പും ഫെയ്‌സ്ബുക്കിലൂടെ പ്രദീപ് ജോൺ നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നു. ഇതോടെയാണ് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോൺ നിത്യേന നടത്തുന്ന കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധ നേടി തുടങ്ങിയത്. 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതർമാനെ […]

കൊറോണയ്ക്കിടയിൽ സംസ്ഥാനസർക്കാരിന് ഹെലികോപ്ടർ കച്ചവടം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാങ്ങാനായി അഡ്വാൻസ് നൽകിയത് ഒന്നരക്കോടി രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയ്ക്കും പ്രളയത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കുമിടയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ തിങ്കളാഴ്ച ട്രഷറിയിൽ നിന്നും നൽകിയത് ഒന്നരക്കോടി രൂപ. കൊറോണ ഭീതിയെ സംസ്ഥാന സർക്കാർ സർക്കാർ ജീവനക്കാരുൾപ്പെടെയുള്ളവരുടെ കയ്യിൽ നിന്ന് പണം പിരിക്കുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്. ഹെലികോപ്ടർ വാങ്ങാനായി പവൻ ഹൻസ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ട്രഷറിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നരക്കോടി രൂപ അ്വാൻസായി നൽകിയത്. ഇത് ഹെലികോപ്ടർ വാങ്ങാനുള്ള അഡ്വാൻസാണ്. പ്രളയകാലത്തിന് ശേഷം സംസ്ഥാന ഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്ത് ഹെലികോപ്ടർ […]

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ; കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് പൊലീസ്. കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിധിന് തട്ടിപ്പിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി നരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുകയാണ്. 10.54 ലക്ഷം രൂപ […]

മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോയ വർഷത്തെ മഹാപ്രളയകാലത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ബ്ലോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥർ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായാണ് വിവരം.തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മാത്രം മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പദ്ധതി വിഹിതത്തിൽ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

പ്രളയം വന്ന് തകർന്നടിഞ്ഞിട്ടും പഠിക്കാതെ കേരള സർക്കാർ ; സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം പെരുകുന്നു. ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രളയം വരുത്തിവെച്ച നാശത്തിൽ നിന്നും കരകയറാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒട്ടേറെപേർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമാണ്. പ്രളയം തന്ന ആഘാതത്തിൽ നിന്ന് പഠിക്കാതെയുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്ത ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്കാണ്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് 47 എണ്ണം. പാലക്കാട്- 35, മലപ്പുറം – 32, പത്തനംതിട്ട – 16, തിരുവനന്തപുരം – 15, കൊല്ലം – 12, കോട്ടയം – 9, ഇടുക്കി – […]