play-sharp-fill
കൊറോണയ്ക്കിടയിൽ സംസ്ഥാനസർക്കാരിന് ഹെലികോപ്ടർ കച്ചവടം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാങ്ങാനായി അഡ്വാൻസ് നൽകിയത് ഒന്നരക്കോടി രൂപ

കൊറോണയ്ക്കിടയിൽ സംസ്ഥാനസർക്കാരിന് ഹെലികോപ്ടർ കച്ചവടം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാങ്ങാനായി അഡ്വാൻസ് നൽകിയത് ഒന്നരക്കോടി രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണയ്ക്കും പ്രളയത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കുമിടയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ തിങ്കളാഴ്ച ട്രഷറിയിൽ നിന്നും നൽകിയത് ഒന്നരക്കോടി രൂപ. കൊറോണ ഭീതിയെ സംസ്ഥാന സർക്കാർ
സർക്കാർ ജീവനക്കാരുൾപ്പെടെയുള്ളവരുടെ കയ്യിൽ നിന്ന് പണം പിരിക്കുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്. ഹെലികോപ്ടർ വാങ്ങാനായി പവൻ ഹൻസ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ട്രഷറിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നരക്കോടി രൂപ അ്വാൻസായി നൽകിയത്. ഇത് ഹെലികോപ്ടർ വാങ്ങാനുള്ള അഡ്വാൻസാണ്.


പ്രളയകാലത്തിന് ശേഷം സംസ്ഥാന ഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്ത് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. അത് വലിയ രാഷ്ട്രീയ വിവാദമായിരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്ഗഢിന് ലക്ഷങ്ങൾ മാത്രം ചെലവിൽ പവൻഹൻസ് ഹെലികോപ്ടറുകൾ നൽകുമ്പോൾ, കേരളത്തിന് മാത്രമാണ് കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സർക്കാർ ഹെലികോപ്ടർ വാടക കരാറുമായി മുന്നോട്ട് പോകുന്നത്.

മാവോയിസ്റ്റ് വേട്ടയ്ക്കായി ഹെലികോപ്ടർ വാടകക്കെടുക്കാൻ കേന്ദ്ര സർക്കാർ പണം നൽകുമെന്നായിരുന്നു പൊലീസിന്റെ മുൻപുള്ള വാദം. എന്നാൽ, ഹെലികോപ്ടറിന് സംസ്ഥാന സർക്കാർ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടിയാണ് ഇപ്പോൾ പൊളിഞ്ഞത്.

Tags :